ബലാറൂസില്‍‍ സ്വാതന്ത്ര്യദിനത്തിന്റെ ഓര്‍മ്മയില്‍ പ്രതിപക്ഷത്തിന്റെ ഫ്രീഡം ഡേ മാര്‍ച്ച്

Update: 2017-06-02 17:54 GMT
Editor : admin
ബലാറൂസില്‍‍ സ്വാതന്ത്ര്യദിനത്തിന്റെ ഓര്‍മ്മയില്‍ പ്രതിപക്ഷത്തിന്റെ ഫ്രീഡം ഡേ മാര്‍ച്ച്
Advertising

22 വര്‍ഷമായി അലക്സാണ്ടര്‍ ലുകഷെന്‍കോയാണ് ബലാറൂസിന്‍റെ പ്രസിഡണ്ട്.

യൂറോപ്യന്‍ രാജ്യമായ ബലാറൂസില്‍‍ സ്വാതന്ത്ര്യദിനത്തിന്റെ ഓര്‍മ്മയില്‍ പ്രതിപക്ഷം ഫ്രീഡം ഡേ മാര്‍ച്ച് നടത്തി. 1919 ല്‍ സ്വാതന്ത്ര്യം നേടിയ രാജ്യത്തെ ഭരണം പിന്നീട് ഏകാധിപത്യത്തിലേക്ക് വഴിമാറുകയായിരുന്നു. 22 വര്‍ഷമായി അലക്സാണ്ടര്‍ ലുകഷെന്‍കോയാണ് ബലാറൂസിന്‍റെ പ്രസിഡണ്ട്.

22 വര്‍ഷമായി തുടരുന്ന പ്രസിഡണ്ട് അലക്സാണ്ടര്‍ ലുകഷെന്‍കോയുടെ ഭരണത്തില്‍ അസംതൃപ്തരായ പ്രതിപക്ഷമാണ് ബലറൂസില്‍‍ ഫ്രീഡം ഡേ എന്ന പേരില്‍ മാര്‍ച്ച് നടത്തിയത്. രാജ്യതലസ്ഥാനമായ മിന്‍സ്കില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ മാര്‍ച്ചില്‍ സംബന്ധിച്ചു. 1919 ല്‍ സ്വതന്ത്രമായ ബലാറൂസില്‍‍ പ്രസിഡണ്ട് അലക്സാണ്ടര്‍ ലുകഷെന്‍കോയുടെ കീഴില്‍ ഏകാധിപത്യരീതിയിലുള്ള ഭരണമാണ് നടക്കുന്നത്. ഭരണത്തില്‍ പ്രതിപക്ഷനേതാക്കളുള്‍പ്പെടെ നൂറുകണക്കിന് പേര്‍ പീഡനത്തിരയായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദീര്‍ഘനാളുകള്‍ക്ക് ശേഷം ആയിരങ്ങള്‍ സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യവുമായി മിന്‍സ്കില്‍ സംഗമിച്ചത്. ചുവപ്പും വെള്ളയും നിറത്തിലുള്ള പരമ്പരാഗത കൊടിയുയര്‍ത്തി അധികൃതരുടെ വിലക്കവഗണിച്ച് തെരുവിലൂടെ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.

വെള്ളിയാഴ്ച നടന്ന മാര്‍ച്ചില്‍ യൂറോപ്യന്‍ യൂനിയന്റെയും യുക്രൈന്റെയും പതാകകളും ‍ ഉണ്ടായിരുന്നു. റഷ്യന്‍ കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന നാദ്യ സവ്ചെങ്കൊയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും മാര്‍ച്ചില്‍ മുദ്രാവാക്യമുയര്‍ന്നു. 2010ല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ലുകാഷെന്‍കൊ വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അവസാനമായി ബലാറൂസില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News