തുർക്കിയിൽ പൊലീസ്​ ആസ്​ഥാനത്തുണ്ടായ ​സ്ഫോടനത്തിൽ 11 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Update: 2017-06-09 04:48 GMT
Editor : Ubaid
തുർക്കിയിൽ പൊലീസ്​ ആസ്​ഥാനത്തുണ്ടായ ​സ്ഫോടനത്തിൽ 11 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
Advertising

പൊലിസ് ചെക്ക് പോസ്റ്റ് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച വിമതര്‍ പൊലീസ് അസ്ഥാനത്തിന് സമീപം ബോംബ് എറിയുകയായിരുന്നുവെന്ന് സിര്‍നക് ഗവര്‍ണര്‍ സ്ഥിരീകരിച്ചു.

തുർക്കിയിൽ പൊലീസ്​ ആസ്​ഥാനത്തുണ്ടായ ​സ്ഫോടനത്തിൽ 11 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സിറിയൻ അതിർത്തിയിലെ കുര്‍ദ് ഭൂരിപക്ഷ പ്രദേശത്തുണ്ടായ സ്പോടനത്തില്‍ എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു​. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി ഏറ്റെടുത്തു. സിറിയൻ അതിർത്തിയിലെ കുര്‍ദ് ഭൂരിക്ഷ പ്രദേശമായ ജിസ്റേയിലാണ് ബോംബാക്രമണമുണ്ടായത്. പൊലിസ് ചെക്ക് പോസ്റ്റ് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച വിമതര്‍ പൊലീസ് അസ്ഥാനത്തിന് സമീപം ബോംബ് എറിയുകയായിരുന്നുവെന്ന് സിര്‍നക് ഗവര്‍ണര്‍ സ്ഥിരീകരിച്ചു.

വിമതരും പൊലീസും തമ്മില്‍ ശക്തമായ പോരാട്ടം നടന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം കുര്‍ദിഷ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി ഏറ്റെടുത്തു. പികെപി നേതാവ് അബ്ദുല്ല ഒക്കലന്റെ തടവില്‍ പ്രതിഷേധമാണ് പൊലീസ് ആസ്ഥാനത്തുണ്ടായ ആക്രമണമെന്ന് കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഒരു വര്‍ഷമായി ഒക്കലന്‍ ഇസ്താംബുളില്‍ പൊലീസ് തടവിലാണെന്നും അദ്ദേഹത്തിന് നിയമസഹായം നിഷേധിച്ചിരിക്കുകയാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം തുർക്കിയിലെ മുഖ്യ പ്രതിപക്ഷ നേതാവായ കമാൽ കുച്ദരോഗ്‍ലുവിനെതിരെ നടന്ന വധശ്രമം പികെപിക്ക് ബോധപൂര്‍വമായ പങ്കില്ലെന്നും കുറുപ്പിലുണ്ട്. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ ആരോപണം തെറ്റാണ്.

തുര്‍ക്കിയില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ വിമതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങളെ തുടര്‍ന്ന് സിറിയ - തുർക്കി അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News