ട്രംപിന്റെ നഗ്നപ്രതികള്‍ സ്ഥാപിച്ച് കലാകാരന്‍മാരുടെ പ്രതിഷേധം

Update: 2017-06-11 17:50 GMT
Editor : Alwyn K Jose
ട്രംപിന്റെ നഗ്നപ്രതികള്‍ സ്ഥാപിച്ച് കലാകാരന്‍മാരുടെ പ്രതിഷേധം
Advertising

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു സംഘം കലാകാരന്‍മാര്‍.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു സംഘം കലാകാരന്‍മാര്‍. രാജ്യത്തെ അഞ്ചു പ്രധാന നഗരങ്ങളില്‍ ട്രംപിന്റെ നഗ്നപ്രതിമകള്‍ സ്ഥാപിച്ചാണ് സംഘം പ്രതിഷേധമറിയിച്ചത്. സംഭവം വിവാദമായതോടെ പ്രതിമകള്‍ അധികൃതര്‍ നീക്കം ചെയ്തു.

'ഇന്‍ഡികൈ്ളന്‍' എന്ന പേരിലറിയപ്പെടുന്ന കലാകാരന്മാരുടെ സംഘമാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ വേറിട്ട പ്രതിഷേധമൊരുക്കിയത്. ഡൊണാള്‍ഡ് ട്രംപിന്റെ രൂപത്തിലും വലുപ്പത്തിലുമുള്ള നഗ്ന പ്രതിമകളൊരുക്കിയ സംഘം രാജ്യത്തെ അഞ്ചു പ്രധാന നഗരങ്ങളില്‍ ഇവ സ്ഥാപിച്ചു. ഈ ശില്‍പങ്ങള്‍ അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധനും നിന്ദ്യനുമായ രാഷ്ട്രീയക്കാരനെ പ്രതിനിധാനം ചെയ്യുന്നവയാണെന്ന് പ്രതിമകള്‍ക്കൊപ്പം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പലയിടങ്ങളിലും ട്രംപിന്റെ പ്രതിമക്ക് മുന്നില്‍ ആളുകള്‍ ഒത്തുകൂടുകയും ഫോട്ടോകളെടുക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ന്യൂയോര്‍ക്, സാന്‍ഫ്രാന്‍സിസ്കോ, ലോസ് ആഞ്ജലസ്, സീറ്റല്‍, ക്ളീവ്ലാന്‍ഡ് തുടങ്ങിയ നഗരങ്ങളിലാണ് പ്രതിമകള്‍ സ്ഥാപിച്ചത്. ജോഷ്വ മോന്റ എന്ന കലാകാരന്‍ ഡിസൈന്‍ ചെയ്ത ശില്‍പം വിവാദമായതോടെ പ്രതിമകള്‍ അധികൃതര്‍ നീക്കം ചെയ്തു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News