ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവ് കോടതി സ്റ്റേ ചെയ്തു

Update: 2017-06-17 17:18 GMT
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവ് കോടതി സ്റ്റേ ചെയ്തു
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവ് കോടതി സ്റ്റേ ചെയ്തു
AddThis Website Tools
Advertising

സിയാറ്റിന്‍ കോടതിയാണ് ട്രംപിന്‍റെ തീരുമാനം സ്റ്റേ ചെയ്തത്.ഫെഡറല്‍ കോടതി ഉത്തരവായതിനാല്‍ അമേരിക്കയിലുടനീളം സ്റ്റേ ബാധകമാകും

മുസ്ലീം രാജ്യങ്ങളില്‍നിന്നുളള പൌരന്മാരെ വിലിക്കിയെ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ നടപടി കോടതി സ്റ്റേ ചെയ്തു.സിയാറ്റിന്‍ കോടതിയാണ് ട്രംപിന്‍റെ തീരുമാനം സ്റ്റേ ചെയ്തത്.ഫെഡറല്‍ കോടതി ഉത്തരവായതിനാല്‍ അമേരിക്കയിലുടനീളം സ്റ്റേ ബാധകമാകും

ഏഴ് മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ വിലക്കിയ അമേരിക്ക​ൻ പ്രസിഡൻറ്​ ട്രംപി​െൻറ നടപടി​ സിയാറ്റിൽ കോടതി സ്റ്റേചെയ്തു വാഷിങ്​ടൺ അറ്റോർണി ജനറൽ ബോബ്​ ഫൊർഗ്യൂസ​െൻറ പരാതിയെ തുടർന്നാണ്​ മുസ്​ലിം വിലക്ക്​ രാജ്യത്താകമാനം നിരോധിച്ച്​ ഫെഡറൽ കോടതി ജഡ്​ജി ഉത്തരവിട്ടത്​.

വില​ക്കേർ​പ്പടുത്തിയ രാജ്യങ്ങളിൽ നിന്ന്​ വന്നവർക്ക്​ അമേരിക്കയിൽ തുടരാമെന്ന ജില്ലാ ജഡ്​ജ്​ ജെയിംസ്​ റോബർട്ടി​െൻറ ഉത്തരവ്​ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. മറ്റ്​ കോടതികളും സമാന ഉത്തരവ്​ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം പ്രാബല്യത്തിൽ വരുന്നതരത്തിൽ ഉത്തരവിറക്കിയത്​ ആദ്യമായാണ്​​.

സിറിയ, ഇറാൻ, ഇറാഖ്​, ലിബിയ, സൊമാലിയ, സുഡാൻ, യമൻ എന്നീ രാജ്യങ്ങളിലെ കുടിറ്റേക്കാരുടെ പ്രവേശനമായിരുന്നു അമേരിക്കയിൽ 90 ദിവസത്തേക്ക്​ നിരോധിച്ചത്​. വിലക്കിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ രൂപപ്പെട്ടിരുന്നു. ഉത്തരവിനെ ചോദ്യം ചെയ്യാൻ സംസ്​ഥാനങ്ങൾക്ക്​​ അധികാരമില്ലെന്ന സർക്കാർ അഭിഭാഷക​െൻറ വാദത്തെ തള്ളിക്കൊണ്ടാണ്​ കോടതി വിധി. മുസ്​ലിം വിലക്ക്​ വന്നതിനു ശേഷം ഏഴ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള 10,000ത്തിലധികം വിസകൾ അസാധുവാക്കിയിരുന്നു.

Tags:    

Similar News