ചൈനയില്‍ ഇനി വിദേശ സന്നദ്ധ സംഘടനകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം
വിദേശ സന്നദ്ധ സംഘടനകളെ നിയന്ത്രിക്കുന്ന നിയമം ചൈനീസ് പാര്‍ലമെന്റ് പാസക്കി
വിദേശ സന്നദ്ധ സംഘടനകളെ നിയന്ത്രിക്കുന്ന നിയമം ചൈനീസ് പാര്‍ലമെന്റ് പാസക്കി. ഇതോടെ രാജ്യത്തെ സന്നദ്ധ സംഘടനകളുടെ മേല്‍ സുരക്ഷാ സേനക്കുള്ള അധികാരം വലിയ തോതില്‍ വര്‍ധിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ സന്നദ്ധ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ചൈനീസ് സര്‍ക്കാരിന്റെ നീക്കം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാജ്യത്തെ തീവ്രവാദത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള നിയമങ്ങള്‍ പുതുക്കുന്നതിന്റെ കൂടെയാണ് സുരക്ഷാ സേന എന്‍ജിഒകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തതിനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇത് ചൈനീസ് പാര്‍ലമെന്റ് പാസാക്കി നിയമമാക്കുകയും ചെയ്തു.
ഇതോടെ രാജ്യത്തെ സാമൂഹ്യ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനും സംഘടനകളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കി ഓഫീസുകള്‍ അടച്ചു പൂട്ടിക്കാനും പൊലീസിന് ഇനി നിയമതടസ്സങ്ങള്‍ ഉണ്ടാകില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചില വിദേശ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് ഇത്തരം നിയമനിര്‍മാണത്തിന് സാഹചര്യമൊരുക്കിയതെന്ന് ഫോറീന്‍ NGO മാനേജ്‍മെന്റ് ഓഫീസ് ഡയറക്ടര്‍ ഹോ യുന്‍ഹോങ് പറഞ്ഞു. ചൈനീസ് സര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്കെതിരെ വിദേശ രാജ്യങ്ങളും എന്‍ജിഒകളും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ ഏജന്‍സികളുടെ സംഘടനാ രജിസ്ട്രേഷന്‍ നടപടികള്‍ കര്‍ക്കശമാകും. രാജ്യത്തെ സുരക്ഷക്ക് ഈ നിയമം ഏറെ ഗുണം ചെയ്യുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിയമത്തെ മൌലികമായ പിഴവായാണ് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തുന്നത്.