ട്രംപിനെ കളിയാക്കി അമേരിക്കന്‍ പത്രം

Update: 2017-06-20 01:44 GMT
Editor : admin
ട്രംപിനെ കളിയാക്കി അമേരിക്കന്‍ പത്രം
Advertising

വിവാദ പ്രസ്താവനകളില്‍ നിറഞ്ഞുനില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് പ്രമുഖ യുഎസ് പത്രത്തിന്റെ രൂക്ഷവിമര്‍ശം.

വിവാദ പ്രസ്താവനകളില്‍ നിറഞ്ഞുനില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് പ്രമുഖ യുഎസ് പത്രത്തിന്റെ രൂക്ഷവിമര്‍ശം. ട്രംപിനെ പരിഹസിച്ചുകൊണ്ടായിരുന്നു ബോസ്റ്റണ്‍ ഗ്ലോബ് പത്രം ഞായറായഴ്ച പുറത്തിറങ്ങിയത്.

ട്രംപ് അമേരിക്കയുടെ പ്രസിഡന്റായാല്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ പത്രം ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. നാടുകടത്തല്‍ തുടങ്ങി എന്നായിരുന്നു ആദ്യ പേജിലെ പ്രധാന തലക്കെട്ട്. ഐഎസ് തീവ്രവാദികളുടെ കുടുംബാംഗങ്ങളെ കൊല്ലാന്‍ അമേരിക്കന്‍ സൈനികര്‍ വിസമ്മതിച്ചു. ട്രംപ് നൊബേല്‍ സമ്മാനത്തിന്റെ ഷോര്‍ട്ട്‌ലിസ്റ്റില്‍ എന്നിങ്ങനെ പോകുന്നു മറ്റു തലക്കെട്ടുകള്‍. ട്രംപിന്റെ കൂറ്റന്‍ പടം നല്‍കിയിരിക്കുന്ന പേജില്‍ 2017 ഏപ്രില്‍ ഒമ്പത് എന്നാണ് തിയ്യതി നല്‍കിയിരിക്കുന്നത്. പേജിന്റെ താഴെ ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗവും നല്‍കിയിരിക്കുന്നു. അദ്ദേഹത്തിന്റെ നയങ്ങള്‍ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതും യുഎസ് വിരുദ്ധവുമാണെന്നും പത്രം പറയുന്നു. പത്രത്തിന്റെ നടപടിയെ വിമര്‍ശിച്ച് ട്രംപും രംഗത്തെത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News