സിറിയന്‍ സംഘര്‍ഷത്തിന് കാരണം അസദ് ഭരണകൂടമാണെന്ന് യുഎന്‍ വിമര്‍ശം

Update: 2017-06-22 11:40 GMT
Editor : Jaisy
സിറിയന്‍ സംഘര്‍ഷത്തിന് കാരണം അസദ് ഭരണകൂടമാണെന്ന് യുഎന്‍ വിമര്‍ശം
Advertising

യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വിമര്‍ശമുന്നയിച്ചത്

സിറിയയില്‍ അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിനും ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍പൊലിഞ്ഞതിനും ഉത്തരവാദി ബഷാറുല്‍ അസദ് ഭരണകൂടമാണെന്ന് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശം. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വിമര്‍ശമുന്നയിച്ചത്.

ഇതിന് സൈനിക പരിഹാരമില്ല. നിരവധി ഗ്രൂപ്പുകള്‍ നിരവധി നിരപരാധികളെയാണ് കൊന്നത്, എന്നാല്‍ അത് സിറിയന്‍ ഭരണകൂടം കൊന്നത്രയും വരില്ല. ഭരണകൂടം അയല്‍ പ്രദേശത്ത് ബോംബ് വര്‍ഷിക്കുന്നതും തടവിലുള്ളവരെ പീഡിപ്പിക്കുന്നതും തുടരുകയാണ്. സിറിയയുടെ ശക്തരായ ഒത്താശക്കാര്‍ യുദ്ധായുധം ഇപ്പോഴും നല്‍കികൊണ്ടിരിക്കുകയാണ്. അവരുടെ കരങ്ങളും രക്തംപുരണ്ടതാണ്.

ഇങ്ങനെ നീളുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍റെ പ്രസംഗം. സിറിയയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി പ്രസിഡണ്ട് ബഷാറുല്‍ അസദാണെന്ന് ചൂണ്ടിക്കാണിച്ച ബാന്‍ കി മൂണ്‍ പിന്തുണ നല്‍കുന്ന റഷ്യയെയും പരോക്ഷമായി വിമര്‍ശിച്ചു. സിറിയയിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി പോയ വാഹനങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടന്ന സാഹചര്യത്തില്‍ സിറിയയിലേക്കുള്ള എല്ലാ സഹായവും താല്‍ക്കാലികമായി നിറുത്തിവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാഹനങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്നാണ് വിമര്‍ശം. എന്നാല്‍ റഷ്യം ആരോപണം നിഷേധിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News