മൂസില്‍ പിടിച്ചെടുക്കാനുള്ള ഇറാഖി സേനയുടെ ശ്രമം തുടരുന്നു
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പോരാട്ടത്തില്‍ മേഖലയിലെ ഐഎസിന്റെ ശക്തി ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍
മൌസില്‍ പിടിച്ചെടുക്കാനുള്ള ഇറാഖി സേനയുടെ ശ്രമം തുടരുന്നു. ഇതിനോടകം 900 ഐഎസ് തീവ്രവാദികളെ വധിച്ചതായി അമേരിക്കന്‍ കമാന്‍ഡ് ചീഫ് ജോസഫ് വോട്ടല്‍ അറിയിച്ചു. മൌസിലിലേക്ക് പ്രവേശിക്കാന്‍ പെഷമെര്‍ഗ സേനയക്ക് ഇത് വരെ സാധിച്ചിട്ടില്ലെന്ന് കുര്‍ദ് തലവന്‍ മസൌദ് ബര്‍സാനിയും പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പോരാട്ടത്തില്‍ മേഖലയിലെ ഐഎസിന്റെ ശക്തി ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. 50000 ഇറാഖി സുരക്ഷാ സേനയും കുര്‍ദ് പെഷമെര്‍ഗ സേനയും നടത്തുന്ന ആക്രമത്തില്‍ 100 യുഎസ് സൈനികരുെ പങ്കെടുക്കുന്നുണ്ട്. ഇത് വരെ 900 ൈഎസ് തീവ്രവാദികളെ വധിക്കാനായെന്നും നിരവധി പേരെ ഗുരുതരമായി പരിക്കേല്‍പ്പിക്കാനായെന്നും അമേരിക്കന്‍ കമാന്‍ഡ് ചീഫ് ജോസഫ് വോട്ടല്‍ പറഞ്ഞു. ബാഷിക പിടിച്ചെടുത്തെങ്കിലും പെഷമെര്‍ഗ സേനക്ക് മൌസിലിലേക്ക് പ്രവേശിക്കാനായിട്ടില്ലെന്ന് കുര്‍ദ് തലവന്‍ മസൌദ് ബര്‍സാനി അറിയിച്ചു. 66 കുര്‍ദ് പെഷമെര്‍ഗ സേനാംഗങ്ങള്‍ ഇതിനോടകം കൊല്ലപ്പെട്ടതായും മസൌദ് ബര്‍സാനി പറഞ്ഞു.
ഐഎസിനെതിരായ പോരാട്ടത്തില്‍ ഇറാഖിനെ സഹകരിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇറാഖ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനെ ടെലഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇരു രാജ്യങ്ങളും ഉടന്‍ ചര്‍ച്ച നടത്തണമെന്നും ഒബാമ പറഞ്ഞു.