നെതന്യാഹുവിന്റെ ആഫ്രിക്കന്‍ പര്യടനം ആരംഭിച്ചു
ഉഗാണ്ടയിലെ എന്റ് എബെ വിമാനത്താവളത്തിലെത്തിയ ബെന്യാമിന്‍ നെതന്യാഹുവിന് ഈഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ആഫ്രിക്കന്‍ പര്യടനം ആരംഭിച്ചു. ഉഗാണ്ടയിലെത്തിയ ബെന്യാമിന്‍ നെതന്യാഹു വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുടെ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.. മൂന്ന് പതിറ്റാണ്ട് നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെത്തുന്നത്
ഉഗാണ്ടയിലെ എന്റ് എബെ വിമാനത്താവളത്തിലെത്തിയ ബെന്യാമിന്‍ നെതന്യാഹുവിന് ഈഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ഓപ്പറേഷന്‍ എന്റബേക്കിടെ ഉഗാണ്ടയില്‍ വെച്ച് കൊല്ലപ്പെട്ട സഹോദരന്‍ ജോനാഥനെ, ബെന്യാമിന്‍ നെതന്യാഹു അനുസ്മരിച്ചു. തീവ്രവാദികള്‍ തടവിലാക്കിയ വിമാന യാത്രികരുടെ മോചനത്തിന് വേണ്ടി ഇസ്രയേല്‍ നടത്തിയ മഹത്തായ പോരാട്ടമായിരുന്നു എന്റബേ ഓപ്പറേഷനെന്ന് നെതന്യാഹു പറഞ്ഞു
കനത്ത സുരക്ഷയാണ് നെതന്യാഹുവിന് ഏര്‍പ്പെടുത്തിയത്. ഉഗാണ്ടയില്‍ വെച്ച് സൌത്ത് സുഡാന്‍, സാംബിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും.വാണിജ്യ-നയതന്ത്ര രംഗങ്ങളിലെ സഹകരണം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇസ്രയേലിലെ 50 ബിസിനസ് പ്രമുഖരും നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്. കെനിയ,റുവാണ്ട, എത്യോപ്യ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും നെതന്യാഹു സന്ദര്‍ശിക്കും.