യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്
അമേരിക്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വൈറ്റ് ഹൌസ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വൈറ്റ് ഹൌസ് മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സില്‍ നടക്കുന്ന യൂറോപ്പ് ചാമ്പ്യന്‍ഷിപ്പ് മത്സരമുള്‍പ്പടെ ആക്രമണത്തിന്റെ ഭീഷണിയിലാണ്. ആക്രമണ ഭീഷണി ആരില്‍ നിന്നാണെന്ന കാര്യം വൈറ്റ് ഹൌസ് പുറത്തുവിട്ടില്ല.
യുഎസ് വക്താവ് ജോണ്‍ കിര്‍ബിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. യൂറോപ്പിലുടനീളം ഭീകരാക്രമണമുണ്ടാകുമെന്ന് കിര്‍ബി മുന്നറിയിപ്പ് നല്‍കി. ജൂണ്‍ ജൂലൈ മാസങ്ങളിലാകും ആക്രമണമെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യനിവാസികള്‍ ജാഗ്രത പാലിക്കണമെന്നും കിര്‍ബി ആവശ്യപ്പെട്ടg.
അതേസമയം ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ നിന്നോ, പ്രത്യേകയിടത്ത് നിന്നോ ആക്രമണഭീഷണിയുള്ളതായി യുഎസ് വക്താവ് പറഞ്ഞില്ല. നവംബര്‍ 13 നുണ്ടായ പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.