നവാസ് ശരീഫിനെ ഇബെയില്‍ വില്‍പ്പനക്ക്; വില 62 ലക്ഷം രൂപ
പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‍സൈറ്റില്‍ വില്‍പ്പനക്ക് വെച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടു.
പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‍സൈറ്റില്‍ വില്‍പ്പനക്ക് വെച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടു. 66,200 പൌണ്ട് (ഏകദേശം 62 ലക്ഷം രൂപ)ആണ് ശരീഫിന്റെ വില. ഇകൊമേഴ്‍സ് വെബ്‍സൈറ്റായ ഇബേയുടെ യുകെ പേജിലാണ് ശരീഫിന്റെ ചിത്രം സഹിതം വില്‍പ്പനക്ക് വെച്ചിരിക്കുന്നതായുള്ള പരസ്യം.
ഉപയോഗ്യശൂന്യനായ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് എന്നാണ് പേജില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവ് നേരിട്ട് ശരീഫിനെ കൈപ്പറ്റണമെന്നും വില്‍പ്പനക്കാരന്‍ ഇതിനെ കൈകൊണ്ട് തൊടില്ലെന്നും ചിത്രത്തിനു താഴെ പറയുന്നു. സെന്‍ട്രല്‍ ലണ്ടനില്‍ നിന്നു ഇന്ന് തന്നെ ശരീഫിനെ വാങ്ങണമെന്നും വില്‍പ്പന പൂര്‍ത്തിയായാല്‍ സ്ഥലം പറയാണെന്നും ഉപഭോക്താവ് തന്നെ ഗതാഗത സൌകര്യം ഒരുക്കണമെന്നും നിബന്ധനയുണ്ട്. ഉപയോഗശൂന്യമാണെന്നും ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്നും ജന്മനാ അഴിമതിക്കാരനാണെന്നും പരസ്യത്തില്‍ പറയുന്നു. ഈ ഉല്‍പ്പന്നത്തിന്റെ കുടുംബം പോലും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഇതിനെ ആരെങ്കിലും വാങ്ങി സഹായിക്കണമെന്നും പറയുന്നു. ബിസിനസും സ്വത്തുക്കളും കുടുംബവുമെല്ലാം ലണ്ടനിലാണെന്നും എന്നാല്‍ പാകിസ്താനിലെ പ്രധാനമന്ത്രിയാകാനാണ് എപ്പോഴും ഇഷ്ടമെന്നും ഇതില്‍ പരിഹസിക്കുന്നുണ്ട്.