ഐഎസിനെതിരെ റഷ്യ, ഇറാന്‍, സിറിയ സംയുക്ത നീക്കം

Update: 2017-06-30 08:41 GMT
Editor : admin
ഐഎസിനെതിരെ റഷ്യ, ഇറാന്‍, സിറിയ സംയുക്ത നീക്കം
Advertising

സിറിയന്‍ പ്രതിരോധ മന്ത്രി ഫഹദ് ജസീം ഫ്രെജി, ഇറാന്‍ പ്രതിനിധി ഹുസ്സയിന്‍ ദെഹ്ഗാന്‍, റഷ്യന്‍ പ്രതിരോധ മന്ത്രിസെര്‍ജി ഷൊയ്ഗു എന്നിവരാണ് തെഹ്റാനില്‍ വ്യാഴാഴ്ച യോഗം ചേര്‍ന്നത്. ഐഎസിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു യോഗം.

ഐഎസിനെതിരായ പോരാട്ടം ശക്തമാക്കാന്‍ റഷ്യ, ഇറാന്‍, സിറിയ രാഷ്ട്രങ്ങളുടെ സംയുക്ത നീക്കം. തെഹ്റാനില്‍ മൂന്ന് രാഷ്ട്രങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും ഐഎസിനെതിരെ ലക്ഷ്യം നേടുമെന്നും ഇറാന്‍ പ്രതിരോധ മന്ത്രി ഹുസ്സയിന്‍ ദഹ്ഗാന്‍ പറഞ്ഞു.

സിറിയന്‍ പ്രതിരോധ മന്ത്രി ഫഹദ് ജസീം ഫ്രെജി, ഇറാന്‍ പ്രതിനിധി ഹുസ്സയിന്‍ ദെഹ്ഗാന്‍, റഷ്യന്‍ പ്രതിരോധ മന്ത്രിസെര്‍ജി ഷൊയ്ഗു എന്നിവരാണ് തെഹ്റാനില്‍ വ്യാഴാഴ്ച യോഗം ചേര്‍ന്നത്. ഐഎസിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു യോഗം.

തീവ്രവാദികള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കുമെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ഇറാന്‍ പ്രതിരോധ മന്ത്രി ഹുസ്സയിന്‍ ദഹ്ഗാന്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയും കഴിഞ്ഞ മാര്‍ച്ചില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പരസ്പര സഹകരണവും ബന്ധവും ശക്തിപ്പെടുത്താനും സിറിന്‍ പ്രശ്നത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. ഇതിന് പിന്നാലെയാണ് മൂന്ന് രാഷ്ട്രപ്രതിനിധികളും തെഹ്റാനില്‍ ഒരുമിച്ചത്.

സിറിയിയിലെ ബശ്ശാറുല്‍ അസദ് സര്‍ക്കാറിനെ ശക്തമായി പിന്തുണക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് റഷ്യയും ഇറാനും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News