തുര്‍ക്കിയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി നേതാവിനെതിരെ വധശ്രമം
വെടിവെപ്പില്‍ നിന്നും കിച്ദരോഗ്‍ലു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമത്തെ തുര്‍ക്കി വിദേശകാര്യമന്ത്രി മൌലൂദ് ഗവ്സൊഗ്‍ലു അപലപിച്ചു
തുര്‍ക്കിയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി നേതാവ് കമാല്‍ കുച്ദരോഗ്‍ലുവിനെതിരെ വധശ്രമം. വെടിവെപ്പില്‍ നിന്നും കിച്ദരോഗ്‍ലു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമത്തെ തുര്‍ക്കി വിദേശകാര്യമന്ത്രി മൌലൂദ് ഗവ്സൊഗ്‍ലു അപലപിച്ചു. ആക്രമത്തിന് പിന്നില്‍ കുര്‍ദിഷ് വര്‍കേഴ്സ് പാര്‍ട്ടിയാണെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആരോപിച്ചു.
തുര്‍ക്കിയിലെ അര്‍ട്‍വിന്‍ നഗരത്തിനടുത്ത് യാത്രയിലായിരിക്കെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടി നേതാവ് കമാല്‍ കുച്ദരോഗ്‍ലുവിനെതിരെ വധശ്രമമുണ്ടായത്. കൂടെയുണ്ടായിരുന്ന സംഘത്തിന് നേരെ അക്രമികള്‍ നിറ ഒഴിക്കുകയായിരുന്നു. കുച്ദരോഗ്‍ലു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുര്‍ക്കി വിദേശകാര്യ മന്ത്രി മൌലൂദ് ഗവ്‍സൊഗ്‍ലു ആക്രമണത്തെ അപലപിച്ചു.
ആക്രമണത്തിന് പിന്നില കുര്‍ദിഷ് വര്‍കേഴ്സ് പാര്‍ട്ടിയായ പികെകെയിലെ പോരാളികളാണെന്ന്‍തുര്‍ക്കി ആഭ്യന്തര മന്ത്രി ഇഫ്കാന്‍ അല പറഞ്ഞു. എന്നാല്‍ ആരോപണത്തോട് പികെകെ പ്രതികരിച്ചിട്ടില്ല. തങ്ങള്‍ സുരക്ഷിതരാണെന്നും വേവലാതിവേണ്ടെന്നും കുച്ദരോഗ്‍ലു മാധ്യമങ്ങളോട് പ്രതികരിച്ചു.