സ്‌കൂള്‍ കാണാതെ ഏഴര കോടി കുട്ടികള്‍

Update: 2017-07-10 08:02 GMT
Editor : admin
സ്‌കൂള്‍ കാണാതെ ഏഴര കോടി കുട്ടികള്‍
Advertising

ലോകത്ത് ഏഴര കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു എന്ന് യുഎന്‍

ലോകത്ത് ഏഴര കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു എന്ന് യു.എന്‍ റിപ്പോര്‍ട്ട്. 46.2 കോടി കുട്ടികളുടെ ജീവിതം ദുരിതം നിറഞ്ഞതാണ്. എന്നാല്‍ ആഗോളാടിസ്ഥാനത്തില്‍ ആകെ രണ്ടു ശതമാനം മനുഷ്യവകാശ സംഘങ്ങള്‍ മാത്രമെ വിദ്യാഭ്യാസ കാര്യത്തില്‍ ശ്രദ്ധക്കുന്നു എന്നും യുനിസെഫ് പറയുന്നു.

ഈ മാസം തുര്‍ക്കിയില്‍ നടക്കുന്ന പ്രഥമ ലോക മനുഷ്യാവകാശ ഉച്ചകോടിയില്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പുതിയ സാമ്പത്തിക പദ്ധതി അവതരിപ്പിക്കും . "The Education Cannot Wait fund " എന്ന് പേരില്‍ തുടങ്ങുന്ന പദ്ധതി അഞ്ച് വര്‍ഷം കൊണ്ട് 4 ബില്യണ്‍ ഡോളര്‍ ശേഖരിച്ച് 1.36 കോടി കുട്ടികളില്‍ പ്രയോജനപ്പെടുത്താനും 2030ല്‍ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പ് നല്‍കാനുമാണ് ലക്ഷ്യമിടുന്നത്.

സിറിയയില്‍ 6,000 സ്‌കൂളുകള്‍ പല കാരണങ്ങള്‍ കൊണ്ട് അടച്ചിട്ടിരിക്കുകയാണ്. മധ്യ ആഫ്രിക്കയില്‍ കാല്‍ഭാഗം സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നില്ല.
സ്‌കൂളുകളില്‍ പോവുന്നതിലൂടെ കുട്ടികളെ ചൂഷണങ്ങളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താനും അതിലൂടെ നല്ല ഭാവി കുട്ടികള്‍ക്കും സമൂഹത്തിനും വാഗ്ദാനം നല്‍കുന്നു എന്നും യുനിസെഫിന്റെ വിദ്യാഭ്യാസ മേധാവി അഭിപ്രായപ്പെട്ടു .

Tags:    

Writer - admin

contributor

Editor - admin

contributor

Similar News