ഹിലരി ആദ്യ വനിതാ പ്രസിഡന്റായി ചരിത്രമെഴുതുമോ? ഉറ്റുനോക്കി ലോകം

Update: 2017-07-20 22:20 GMT
ഹിലരി ആദ്യ വനിതാ പ്രസിഡന്റായി ചരിത്രമെഴുതുമോ? ഉറ്റുനോക്കി ലോകം
ഹിലരി ആദ്യ വനിതാ പ്രസിഡന്റായി ചരിത്രമെഴുതുമോ? ഉറ്റുനോക്കി ലോകം
AddThis Website Tools
Advertising

227 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്‍റ് സ്ഥാനത്തെത്തുമോ എന്ന ആകാംക്ഷയിലാണ് ലോകം

227 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്‍റ് സ്ഥാനത്തെത്തുമോ എന്ന ആകാംക്ഷയിലാണ് ലോകം. തുടക്കം മുതല്‍ ഒടുക്കം വരെ ലീഡ് നിലനിര്‍ത്തിയ ഹിലരി തന്നെയാണ് അഭിപ്രായ സര്‍വേകളില്‍ ഇപ്പോഴും മുന്നില്‍. റിപ്പബ്ലിക് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ശക്തമായ മത്സമാണ് കാഴ്ചവെക്കുന്നത്.

ന്യൂയോര്‍ക്ക് സെനറ്ററാണ് 69 കാരിയായ ഹിലരി ക്ലിന്‍റണ്‍. 2008ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയോട് പരാജയപ്പെട്ടു. 2009 മുതല്‍ 2013 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരിക്ക് ആ അനുഭവസമ്പത്ത് തന്നെയാണ് കൈമുതല്‍. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ ഭാര്യയെന്ന ആനുകൂല്യവും ഹിലരിക്ക് കരുത്താണ്. ഒബാമയുടെ നയങ്ങള്‍ പിന്തുടരുന്ന ഹിലരിയുടെ മുദ്രാവാക്യം ഒരുമിച്ച് കൂടുതല്‍ ശക്തിയോടെ എന്നാണ്. ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐയുടെ ക്ലീന്‍ചിറ്റ് കൂടി ലഭിച്ചതോടെ പൂര്‍വാധികം ശക്തിയോടെയാണ് ഹിലരി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജയസാധ്യതയുള്ള ഒരു പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആദ്യ വനിതയാണ് ഹിലരി ക്ലിന്‍റണ്‍. 1947 ഒക്ടോബറില്‍ ഷികാഗോയില്‍ ഹിലരിയുടെ ജനനം. ചെല്‍സിയാണ് ഹിലരിയുടെ ഏകമകള്‍.

രാഷ്ട്രീയ പാരമ്പര്യങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. കുപ്പിവെള്ളം മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ കയ്യാളുന്ന വ്യവസായി. 45,000 കോടി ഡോളറാണ് ട്രംപിന്‍റെ ആസ്തി. വിവാദ പ്രസംഗങ്ങളിലൂടെയും കുടിയേറ്റ വിരുദ്ധ പ്രസ്താവനകളിലൂടെയും നവയാഥാസ്ഥികരുടെ ശ്രദ്ധയാകര്‍ഷിച്ചു. മേക് അമേരിക്ക ഗ്രേറ്റ് എഗന്‍ എന്നതാണ് ട്രംപിന്‍റെ മുദ്രാവാക്യം. എന്നാല്‍ ട്രംപ് ഉയര്‍ത്തിയ വംശീയ പരാമര്‍ശങ്ങളും സ്ത്രീ വിരുദ്ധ പ്രസ്താവനകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ തന്നെ ട്രംപില്‍ നിന്നകറ്റി. ഏറ്റവുമൊടുവില്‍ ട്രംപിനെതിരെ നിരവധി വനിതകള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയതും തിരിച്ചടിയായി. 1946 ജൂണില്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ട്രംപ് മൂന്നുതവണ വിവാഹിതനായി. 2005ല്‍ വിവാഹം കഴിച്ച മെലാനിയയാണ് നിലവിലെ ഭാര്യ. ഇവെങ്ക ട്രംപ്, ബാരന്‍ ട്രംപ്, എറിക് ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവരാണ് മക്കള്‍.

Tags:    

Similar News