തുര്‍ക്കിയിലെ പട്ടാള അട്ടിമറി കെട്ടിച്ചമച്ചതാണെന്ന് ഫതഹുള്ള ഗുലാന്‍
പട്ടാള അട്ടിമറി ഒരിക്കലും അംഗീകരിക്കാനാകില്ല
തുര്‍ക്കിയിലെ പട്ടാള അട്ടിമറി കെട്ടിച്ചമച്ചതാണെന്ന് ഫതഹുള്ള ഗുലാന്‍. പട്ടാള അട്ടിമറി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഫതഹുള്ള ഖാന്‍ പറഞ്ഞു. അട്ടിമറിക്ക് പിന്നില്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഫതഹുള്ള ഗുലാനാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആരോപിച്ചിരുന്നു .
പെന്‍സില്‍വാനിയയിലെ സ്വന്തം വസതിയില്‍ വെച്ചാണ് ഫതഹുള്ള ഗുലാന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തുര്‍ക്കിയില്‍ നടന്ന പട്ടാള അട്ടിമറി കെട്ടച്ചമച്ചതാകാനുള്ള സാധ്യത വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടാള അട്ടിമറിയിലൂടെ ജനാധിപത്യം ആര്‍ജ്ജിക്കാന്‍ കഴിയില്ല. ഉര്‍ദുഗാന്‍ സര്‍ക്കാര്‍ തന്നെ എതിര്‍ക്കുന്നവരോട് അസഹിഷ്ണുത കാണിക്കുകയാണ്.
തുര്‍ക്കിയില്‍ നിന്ന് നാടുകടത്തലിന് ശേഷം 1999 മുതല്‍ അമേരിക്കയില്‍ കഴിയുന്ന മതപണ്ഡിതനാണ് ഫതഹുള്ള ഗുലാന്‍. ഹിസ്മത്ത് എന്ന പേരില്‍ സംഘടനയും ഇദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ അട്ടമറിക്ക് പിന്നില്‍ ഗുലാനാണെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണത്തെ ഫതഹുള്ള തളളി.