സിറിയയില്‍ തടവുകാര്‍ പൊലീസുകാരെയും ജയില്‍ ജീവനക്കാരെയും ബന്ദികളാക്കി

Update: 2017-07-28 18:33 GMT
Editor : admin
സിറിയയില്‍ തടവുകാര്‍ പൊലീസുകാരെയും ജയില്‍ ജീവനക്കാരെയും ബന്ദികളാക്കി
Advertising

സിറിയയിലെ ഹമ സെന്‍ട്രല്‍ ജയിലില്‍ തടവുകാരും ജയിലുദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.‍

സിറിയയിലെ ഹമ സെന്‍ട്രല്‍ ജയിലില്‍ തടവുകാരും ജയിലുദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ജയില്‍ ജീവനക്കാരെയും തടവുകാര്‍ ബന്ദികളാക്കി. ഭക്ഷവും മരുന്നും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധക്കുന്നതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയത്.

ഒരു ഉന്നത പോലീസുദ്യോഗസ്ഥനെയും 9 ജയില്‍ വാര്‍ഡനെയുമാണ് തടവുകാര്‍ ബന്ദികളാക്കിയത്. ജയിലില്‍ ഭക്ഷണവും മരുന്നം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയത്. തുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും തമ്മിലുള്ള കനത്ത ഏറ്റുമുട്ടലിനാണ് ഹമ ജയില്‍ സാക്ഷ്യം വഹിച്ചത്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തടവുകാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ബന്ദികളാക്കിയവരെ മോചിപ്പിക്കുകയും ചെയ്തു. കലാപത്തിന് നേതൃത്വം കൊടുത്തവരെ ദമാസ്കസിലെ ജയിലിലേക്ക് മാറ്റി. ഇവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് ജഡ്ജി റിഡ മൂസ വ്യക്തമാക്കി. അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഹമയിലെ സെന്‍ട്രെല്‍ ജയിലില്‍ നേരത്തെയും തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

ശാരീരിക പീഡനം ഉള്‍പ്പെടെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ സിറിയയിലെ ജയിലുകളില്‍ നടക്കുന്നതായി നേരത്തെ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 50000ത്തിലധികം പേരാണ് സിറിയയിലെ ജയിലുകളില്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ ഒബസര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റിസോഴ്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News