12 കാരിയെ പൊലീസ് ക്രൂരമായി നിലത്തടിക്കുന്ന വീഡിയോ വൈറലാകുന്നു
രുവരും തമ്മിലുള്ള വാഗ്വാദത്തിനിടെ പ്രശ്നത്തില്‍ ഇടപെട്ട പൊലീസ് ഓഫീസര്‍ ജനീസയെ നിലത്തേക്ക് അടിക്കുകയായിരുന്നു.
12 കാരിയെ ക്രൂരമായി നിലത്തടിക്കുന്ന പൊലീസ് ഓഫീസറുടെ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ ടെക്സാസിലെ ഒരു പൊലീസ് ഓഫീസറുടെ ക്രൂരതയാണ് നെറ്റില്‍ സജീവ ചര്‍ച്ചക്ക് തിരികൊളുത്തിയിട്ടുള്ളത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.
ജനിസ വാല്‍ഡെസ് എന്ന വിദ്യാര്‍ഥിനിയാണ് പൊലീസ് ഓഫീസറുടെ ക്രൂര പീഢനത്തിന് ഇരയായത്. റോഡ്സ് മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ജനീസ. തന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തിയ സഹപാഠിയെ ചോദ്യം ചെയ്യാന്‍ ജനിസ തുനിഞ്ഞതോടെയാണ് സംഭവത്തിന് തുടക്കമായത്. ഇരുവരും തമ്മിലുള്ള വാഗ്വാദത്തിനിടെ പ്രശ്നത്തില്‍ ഇടപെട്ട പൊലീസ് ഓഫീസര്‍ ജനീസയെ നിലത്തേക്ക് അടിക്കുകയായിരുന്നു.
ഇതുകണ്ടു നിന്ന മറ്റൊരു വിദ്യാര്‍ഥി മൊബൈല്‍ ഫോണില്‍ മര്‍ദനം റെക്കോഡ് ചെയ്ത് നെറ്റിലിടുകയായിരുന്നു.2.4 മില്യണ്‍ പേരാണ് ഇതിനോടകം വീഡിയോ കണ്ടിട്ടുള്ളത്. സംഭവത്തിന് ഉത്തരവാദിയായ ഓഫീസര്‍ ജോഷുവ കെഹ്മിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.