വെള്ളപ്പൊക്കത്തില്‍ 3 ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായതായി ശ്രീലങ്കന്‍ സര്‍ക്കാര്‍
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും വെള്ളപൊക്കത്തിലും ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും വെള്ളപൊക്കത്തിലും ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. തലസ്ഥാനമായ കൊളംബോയില്‍ മാത്രം രണ്ട് ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ശ്രീലങ്കയില്‍ ശക്തമായ മഴയെതുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. 71 പേരുടെ മരണത്തിനും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇതു കാരണമാവുകയും ചെയ്തിരുന്നു. മണ്ണിടിച്ചിലിനെതുടര്‍ന്ന് 171 പേരെ കാണാതാവുകയും ചെയ്തിരുന്നു. ശക്തമായ വെള്ളപൊക്കത്തെ തുടര്‍ന്ന് ഇരുനില വീടുകള്‍ക്ക് മുകളില്‍ കയറി നിന്നാണ് പലരും രക്ഷപ്പെട്ടത്. എന്നാല്‍ വെള്ളംകെട്ടിനില്‍ക്കുന്നത് ഇവരെ ആശങ്കപ്പെടുത്തുന്നുണ്ട്.