ആസ്ത്രേലിയയില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും
ആസ്ത്രേലിയയില്‍ ശക്തമായ മഴയിലും വെള്ളപൊക്കത്തിലും രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ആസ്ത്രേലിയയില്‍ ശക്തമായ മഴയിലും വെള്ളപൊക്കത്തിലും രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളപൊക്കത്തെ തുടര്‍ന്ന് പ്രധാന സ്ഥലങ്ങളിലെല്ലാം ഗതാഗത സംവിധാനം താറുമാറായി. മണിക്കൂറില്‍ 93 മില്ലീമീററര്‍ എന്ന തോതിലാണ് ആസ്ത്രേലിയയുടെ പലഭാഗങ്ങളിലും മഴയപെയത് കൊണ്ടിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യൂന്‍സ്‌ലാന്‍റിലാണ് വെള്ളപൊക്കത്തിന്‍റെ കെടുതികള്‍ ഏറ്റവും രൂക്ഷം. ശക്തമായ മഴയെ തുടര്‍ന്ന് പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് 30 ഓളം ഹൈവേകളില്‍ ഗതാഗത സംവിധാനം താറുമാറായി. യാത്രക്കാരായ നിരവധി ആളുകള്‍ ഇത്തരം വെള്ളം കയറിയ റോഡുകളില്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുന്നത് ആശങ്കക്കിടയാക്കുന്നുണ്ട് ക്യൂന്‍സ്‍ലാന്‍റിലെ തീരദേശ റോഡുകള്‍ കടലെടുക്കുന്നതും വ്യാപകമായി. ചിലയിടങ്ങളില്‍ മഴയോടൊപ്പം ശക്തമായ കാറ്റുവീശുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. 2016 എല്‍നിനോ പ്രതിഭാസത്തിന്‍റെ വര്‍ഷമായിരിക്കുമെന്ന് നേരത്തെ ലോക കാലവാസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് പലസ്ഥലങ്ങളിലുമുണ്ടാവുന്ന ഇത്തരം കാലാവസ്ഥ വ്യതിയാനമെന്ന് കണക്കാക്കുന്നത്.