പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്കുള്ള പ്രൈമറിയില്‍ ട്രംപിന് മുന്നേറ്റം

Update: 2017-08-13 12:49 GMT
Editor : admin
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്കുള്ള പ്രൈമറിയില്‍ ട്രംപിന് മുന്നേറ്റം
Advertising

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ അഞ്ച് സംസ്ഥാനങ്ങളും ഡൊണാള്‍ഡ് ട്രംപ് തൂത്തുവാരി. ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസും ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചും നടത്തിയ സംയുക്ത പ്രതിരോധങ്ങള്‍ മറികടന്നാണ് ട്രംപിന്‍റെ മുന്നേറ്റം.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്കുള്ള പ്രൈമറിയില്‍ അഞ്ച് സംസ്ഥാനങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് തൂത്തുവാരി. ഡെമോക്രാറ്റിക് നിരയില്‍ ഹിലരി ക്ലിന്‍റണ് മൂന്നിടത്താണ് ജയം. ഒരിടത്ത് ബേര്‍ണീ സാന്‍ഡേഴ്സ് വിജയിച്ചു.

അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ പെനിസില്‍വാനിയ, മേരിലാന്‍ഡ്, ദെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടികട്ട് എന്നിവിടങ്ങളിലായിരുന്നു പ്രൈമറി. ‍റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ അഞ്ച് സംസ്ഥാനങ്ങളും ഡൊണാള്‍ഡ് ട്രംപ് തൂത്തുവാരി. ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസും ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചും നടത്തിയ സംയുക്ത പ്രതിരോധങ്ങള്‍ മറികടന്നാണ് ട്രംപിന്‍റെ മുന്നേറ്റം. പെന്‍സില്‍ വാനിയയിലും കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ട്രംപിന്‍റെ ജയം. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്‍റണ്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. പെനിസില്‍വാനിയ, മേരിലാന്‍ഡ്, ദെലാവെയര്‍ എന്നിവിടങ്ങളില്‍ ഹിലരി ജയിച്ചു. ഹിലരിയുടെ മുഖ്യ എതിരാളിയായ ബേര്‍ണീ സാന്‍ഡേഴ്സ് ആണ് റോഡ് ഐലന്‍ഡില്‍ ജയിച്ചത്.

നവംബറില്‍ നടക്കുന്ന അമേിക്കന്‍ പ്രസിഡന്റ്‍ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനുള്ള പ്രൈമറികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ജൂണ്‍ അവസാനം വരെ പ്രൈമറികള്‍ തുടരും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News