അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ്: വിസ്‌കാന്‍സന്‍ പ്രൈമറിയില്‍ ബേണി സാന്‍ഡേഴ്‌സിന് ജയം
ബേണി സാന്‍ഡേഴ്‌സ് 53.44 ശതമാനം വോട്ട് നേടിയപ്പോള്‍ ഹിലരി ക്ലിന്റന്‍ 46.36 ശതമാനം വോട്ടാണ് നേടിയത്...
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള വിസ്‌കാന്‍സന്‍ പ്രൈമറിയില്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സിന് ജയം. ബേണി സാന്‍ഡേഴ്‌സ് 53.44 ശതമാനം വോട്ട് നേടിയപ്പോള്‍ ഹിലരി ക്ലിന്റന്‍ 46.36 ശതമാനം വോട്ടാണ് നേടിയത്. ഹിലരിക്കെതിരെ സാന്‍ഡേഴ്‌സ് നേടുന്ന നേരിട്ടുള്ള ആറാമത്തെ ജയമാണിത്.
വിസ്‌കാന്‍സനില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ടെഡ് ക്രൂസ് ഡൊനാള്‍ഡ് ട്രംപിനെ അട്ടിമറിച്ചു. ടെഡ് ക്രൂസ് 52.6 ശതമാനം വോട്ട് നേടിയപ്പോള്‍ ഡൊനാള്‍ഡ് ട്രംപിന് 30.7 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ശനിയാഴ്ച നടക്കുന്ന വ്യോമിങ് കോക്കസില്‍ സാന്‍ഡേഴ്‌സിന് മുന്നേറ്റമുണ്ടാവുമെന്നാണ് പ്രവചനങ്ങള്‍. ഏപ്രില്‍ 19ന് ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.