അഭയാര്‍ഥികളോടുളള സമീപനത്തില്‍ യൂറോപ്പ് മാറ്റം വരുത്തണമെന്ന് മാര്‍പാപ്പ

Update: 2017-08-15 14:40 GMT
Editor : admin
അഭയാര്‍ഥികളോടുളള സമീപനത്തില്‍ യൂറോപ്പ് മാറ്റം വരുത്തണമെന്ന് മാര്‍പാപ്പ
Advertising

യൂറോപ്പിന്റെ ഔദ്യോഗിക ബഹുമതിയായ ഷാള്‍മെയ്‍ന്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് നടന്ന പ്രസംഗത്തിലാണ് അഭയാര്‍ഥികളോടുളള സമീപനത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് മാര്‍പാപ്പ പറഞ്ഞത്.

അഭയാര്‍ഥികളോടുളള മനോഭാവത്തില്‍ യൂറോപ്പ് മാറ്റംവരുത്തണമെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്പിന്റെ ഔദ്യോഗിക ബഹുമതിയായ ഷാള്‍മെയ്‍ന്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് നടന്ന പ്രസംഗത്തിലാണ് അഭയാര്‍ഥികളോടുളള സമീപനത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് മാര്‍പാപ്പ പറഞ്ഞത്. യൂറോപ്പിന്റെ മൂല്യം കാത്തുസൂക്ഷിക്കാന്‍ ആഹ്വാനം ചെയ്ത പാപ്പ രണ്ടാംലോകമഹായുദ്ധാനന്തരമുളള യൂറോപ്പിനെ ഓര്‍ക്കണമെന്നും ധാര്‍മ്മികത കാത്തുസൂക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ധാരാളം സാഹിത്യകാരന്‍മാരും ചിന്തകരും മനുഷ്യവകാശപ്രവര്‍ത്തകരും പിറന്ന യൂറോപ്പിന് എങ്ങനെ മൂല്യച്യുതിയുണ്ടായി എന്ന് മാര്‍പാപ്പ ചോദിച്ചു. യൂറോപ്പിന്റെ സവിശേഷതകള്‍ എണ്ണിപ്പറഞ്ഞ മാര്‍പാപ്പ അഭയാര്‍ഥികള്‍ക്ക് മുന്നില്‍ തീര്‍ത്ത വന്‍മതില്‍ തകര്‍ത്തെറിഞ്ഞ് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും യൂറോപ്പിനെ ഓര്‍മിപ്പിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News