യൂറോസോണിന്‍റെ സാമ്പത്തിക വളര്‍ച്ചാ രംഗം പ്രതിസന്ധിയില്‍
എണ്ണ വിലത്തകര്‍ച്ചയും ഗ്രീസിന്‍റെ കടബാധ്യത പരിഹരിക്കാത്തതുമാണ് യൂറോസോണിനെ പ്രതീകൂലമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍.
യൂറോസോണിന്‍റെ സാമ്പത്തിക വളര്‍ച്ചാ രംഗം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി യൂറോപ്യന്‍ കമ്മീഷന്‍ ഈ വര്‍ഷത്തെ പ്രതീക്ഷിത ആഭ്യന്തര വളര്‍ച്ചാ നിരക്ക് 1.6 ശതമാനമാക്കി കുറച്ചു. എണ്ണ വിലത്തകര്‍ച്ചയും ഗ്രീസിന്‍റെ കടബാധ്യത പരിഹരിക്കാത്തതുമാണ് യൂറോസോണിനെ പ്രതീകൂലമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍.
28 യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സംയുക്ത വേദിയായ യൂറോ സോണ്‍ , സാമ്പത്തിക രംഗത്ത് തളര്‍ച്ച നേരിടുന്നതായാണ് റിപ്പോര്‍ട്ട്. പ്രതീക്ഷിത ആഭ്യന്തര വളര്‍ച്ചാ നിരക്ക് 1.7 ശതമാനത്തില്‍ നിന്നും 1.6 ശതമായി കുറച്ചത് ഇതിന്‍റെ ഭാഗമാണ്. 2017 ലെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 1.8 ശതമാനത്തില്‍ നിന്നും 1.7 ശതമാനമായും കുറച്ചിട്ടുണ്ട്.
യൂറോസോണിലെ പ്രധാന രാഷ്ട്രങ്ങളിലൊന്നായ ഗ്രീസിന്‍റെ കടബാധ്യത ഇനിയും പരിഹരിക്കാത്തതാണ് യൂറോസോണിന്‍റെ പ്രതിസന്ധിയിലാക്കിയത്. ആഗോള എണ്ണ വിലത്തകര്‍ച്ചയും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോയേക്കുമെന്ന വാര്‍ത്തകളും യൂറോസോണിന് ഭീഷണിയാണ്.
യൂറോസോണ്‍ വളര്‍ച്ചയുടെ പാതയിലാണെന്നും എന്നാല്‍ 2016, 2017 വര്‍ഷങ്ങളില്‍ വളര്‍ച്ചാ നിരക്കില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ പിയേറെ മൊസ്കോവികി പറഞ്ഞു. യൂറോപ്യന്‍ രാഷ്ട്രങ്ങളായ ഫ്രാന്‍്സ് ഇറ്റലി സ്പെയിന്‍ രാജ്യങ്ങള്‍ ബജറ്റ് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
ഗ്രീസിന്‍റെ കടബാധ്യത ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മൊസ്കോവികി പറഞ്ഞു. ഇതെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മെയ് ഒന്‍പതിന യൂറോ സോണ്‍ ധനകാര്യ മന്ത്രിമാരുടെ പ്രത്യോക യോഗം വിളിച്ചിട്ടുണ്ട്.