ഡിറ്റര്ജന്റു് ലായനികള്‍ കുടിച്ച് ജീവിക്കുന്ന ഒരു മനുഷ്യന്
തന്റെ ഈ ശീലം കാരണം പ്രണയം തകര്‍ന്ന സങ്കടത്തിലാണ് ഇപ്പോള്‍
ഡിഷ് വാഷ് അടക്കമുള്ള വാഷിംഗ് ലിക്വിഡുകളും ഷാമ്പൂവും ഒക്കെയാണ് 31കാരനായ സാങ് യൂവിന്റെ ഇഷ്ടപാനീയങ്ങള്‍. ചൈനയിലെ ചോംങ്ഗ്വിംങ് സ്വദേശിയാണ് സാങ് യു.
2012 മുതലാണ് ഇയാള്‍ ഈ ശീലം തുടങ്ങിയത്. ഇപ്പോള്‍ ഇതിന് അടിമയായിക്കഴിഞ്ഞു സാങ്. ലിക്വിഡ് സോപ്പാണ് ആദ്യം രുചിച്ചുനോക്കിയത്. പിന്നീട് ഡിഷ് വാഷ് ലിക്വിഡും ഷാമ്പുവും ഒക്കെ ഇഷ്ടപാനീയമായി മാറുകയായിരുന്നു.
ശരീരത്തിനകത്ത് ചെന്നാല്‍ ആന്തരികാവയവങ്ങളെ വളരെ ദോഷകരമായി ബാധിക്കുന്ന ഈ ഡിറ്റര്‍ജന്റ് ലായനികള്‍ക്ക് പക്ഷേ സാങ് യുവിന്റെ ശരീരത്തിന് ഒട്ടും പോറല്‍ ഏല്‍പ്പിച്ചിട്ടില്ല. യാതൊരു തരത്തിലുള്ള വിഷാംശവും സാങിന്റെ ശരീരപരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു... പൂര്‍ണ ആരോഗ്യവാനാണ് ഇപ്പോഴും സാങ് യു.
പക്ഷേ തന്റെ ഈ ശീലം കാരണം പ്രണയം തകര്‍ന്ന സങ്കടത്തിലാണ് ഇപ്പോള്‍ അയാള്‍.