പട്ടാള അട്ടിമറിശ്രമത്തിന് കൂട്ടുനിന്നവരെ ഒഴിവാക്കുന്ന നടപടി തുര്‍ക്കിയില്‍ തുടരുന്നു

Update: 2017-08-29 08:08 GMT
Editor : Jaisy
പട്ടാള അട്ടിമറിശ്രമത്തിന് കൂട്ടുനിന്നവരെ ഒഴിവാക്കുന്ന നടപടി തുര്‍ക്കിയില്‍ തുടരുന്നു
Advertising

വിദേശകാര്യ മന്ത്രാലയത്തിലെ 88 ജീവനക്കാരെ ഇന്ന് പിരിച്ചുവിട്ടു

പട്ടാള അട്ടിമറിശ്രമത്തിന് കൂട്ടുനിന്നവരെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴിവാക്കുന്ന നടപടി തുര്‍ക്കിയില്‍ തുടരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ 88 ജീവനക്കാരെ ഇന്ന് പിരിച്ചുവിട്ടു. അട്ടിമറിയുടെ സൂത്രധാരനെന്നാരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലന്‍ അനുകൂല മാധ്യങ്ങള്‍ക്ക് തുര്‍ക്കി വിലക്കേര്‍പ്പെടുത്താനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

16 വാര്‍ത്താ ചാനലുകളുടെയും നാല് വാര്‍ത്താ ഏജന്‍സികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ ഉത്തരവിട്ടാതായാണ് റിപ്പോര്‍ട്ടുകള്‍.
പട്ടാള അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്നാരോപിക്കുന്ന ഫത്ഹുല്ല ഗുലനെ പിന്തണക്കുന്ന മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്താനൊരുങ്ങുന്നത്. ഗുലനെ സഹായിച്ചുവെന്നാരോപിച്ച് പൊലീസുകാരും ജഡ്ജിമാരുമുള്‍പ്പെടെ ആയിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ തുര്‍ക്കി ഇതിനോടകം തന്നെ പിരിച്ചുവിട്ടു കഴിഞ്ഞു. നിരവധി പേര്‍ ഇനിയും സംശത്തിന് നിഴലിലാണെന്നും ഇവരെ സര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്ലു പറഞ്ഞു.

ഗുലന്റെ അനുയായികളുടെ നേതൃത്വത്തില്‍ നിരവധി സ്കൂളുകള്‍ തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്‌കൂളുകളിലെ അധ്യാപകരെയും സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. തുര്‍ക്കി സര്‍ക്കാരിന്റെ പിരിച്ചുവിടല്‍ നടപടികളില്‍ പ്രതിഷേധിച്ച് സൈന്യത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചു. പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം ആദ്യമായി സുപ്രീം മിലിറ്ററി കൌണ്‍സില്‍ യോഗത്തിന് തൊട്ടു മുന്‍പാണ് ഉദ്യോഗസ്ഥരുടെ രാജി. .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News