നാസി ജര്‍മനിക്ക് മേല്‍ സോവിയറ്റ് യൂണിയന്‍ നാട്ടിയ വെന്നിക്കൊടിക്ക് 71 വയസ്
രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിക്ക് മേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന് 71 വയസ്.
രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിക്ക് മേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന് 71 വയസ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റഷ്യ പതിനായിരത്തിലധികം സൈനികരെ ഉള്‍പ്പെടുത്തി വമ്പന്‍ സൈനിക പരേഡ് നടത്തി.
അത്യാധുനിക സൈനിക ഉപകരണങ്ങളും വെടിക്കോപ്പുകളും വാഹനങ്ങളും അടക്കം 135 ഓളം വൈവിദ്ധ്യങ്ങളെ അണിനിരത്തിയാണ് സൈനിക അഭ്യാസങ്ങളും പരേഡും നടത്തിയത്. വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ റഷ്യയുടെ സൈനിക ശക്തിയും ശേഷിയും തെളിയിക്കുന്നതായിരുന്നു. സോവിയറ്റ് യൂണിയനും നാസി ജര്‍മനിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്നും ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ് യുദ്ധത്തില്‍ വിജയിക്കാന്‍ സാധിച്ചതെന്നും റഷ്യന്‍ ആര്‍മി ജനറല്‍ വ്ലാഡിമിര്‍ സെമനോവ് പറഞ്ഞു. പുതുതായ സജ്ജീകരിച്ച എയറോസ്പേസ് ഫോഴ്സിന്റെ പ്രകടനങ്ങളും പരേഡിനെ കൂടുതല്‍ ശക്തമാക്കി. പരേഡില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടനും പങ്കെടുത്തു. രാജ്യത്ത് വളര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് പുടിന്‍ പറഞ്ഞു.