മുതിര്‍ന്ന ഹമാസ് നേതാവിനെ ഇസ്രയേല്‍ വധിച്ചു

Update: 2017-09-02 21:18 GMT
Editor : Ubaid
മുതിര്‍ന്ന ഹമാസ് നേതാവിനെ ഇസ്രയേല്‍ വധിച്ചു
Advertising

ശനിയാഴ്ച രാവിലെയാണ് മുതിര്‍ന്ന ഹമാസ് നേതാവ് മാസിന്‍ ഫഖ്ഹ വെസ്റ്റ് ബാങ്കിലെ തെല്‍ അല്‍ഹാമക്ക് സമീപം അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്

ഫലസ്തീനിലെ ഹമാസ് നേതാവ് മാസിന്‍ ഫഖ്ഹ ഗസ്സയില്‍ വെടിയേറ്റ് മരിച്ചു. കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഫഖ്ഹയുടെ ഖബറടക്കം.

ശനിയാഴ്ച രാവിലെയാണ് മുതിര്‍ന്ന ഹമാസ് നേതാവ് മാസിന്‍ ഫഖ്ഹ വെസ്റ്റ് ബാങ്കിലെ തെല്‍ അല്‍ഹാമക്ക് സമീപം അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്. ഫഖ്ഹയുടെ തലയില്‍ നാല് വെടിയുണ്ടകള്‍ ഏറ്റതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് പൊലീസും ഹമാസും ആരോപിച്ചു. കൊലപാതകത്തോട് എങ്ങനെ തിരിച്ചടിക്കണമെന്ന് തങ്ങള്‍ക്കറിയമെന്നും ഹമാസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഹമാസിന്റെ ആരോപണത്തോട് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. 38 കാരനായ മാസിന്‍ ഫഖ്ഹയെ ഇസ്രായേലിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് 2003 ല്‍ സൈന്യം തടവിലിട്ടിരുന്നു.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫഖ്ഹ ഇസ്രായേല്‍ പട്ടാളക്കാരന്‍ ഗിലഡ് ശാലിതിന് പകരമായി വിട്ടയക്കപ്പെട്ട ആയിരം ഫലസ്തീന്‍ പൌരന്‍മാരില്‍ ഉള്‍പ്പെട്ടതോടെ ജയില്‍ മോചിതനാവുകയായിരുന്നു. നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് ഫഖ്ഹയുടെ ഭൌതിക ശരീരം ഖബറക്കിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News