ഉത്തരകൊറിയക്കെതിരായ സാമ്പത്തിക ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക
ഉപരോധം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ക്ക് മുന്‍ കൈയെടുക്കുമെന്നും അമേരിക്കന്‍ ട്രെഷറി സെക്രട്ടറി ജാക്ക് ല്യു പറഞ്ഞു.
ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം തുടരുമെന്ന് അമേരിക്ക. ഉപരോധം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ക്ക് മുന്‍ കൈയെടുക്കുമെന്നും അമേരിക്കന്‍ ട്രെഷറി സെക്രട്ടറി ജാക്ക് ല്യു പറഞ്ഞു.
ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി അംഗങ്ങള്‍ ഉത്തരകൊറിയക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. നിലവിലെ ഉപരോധത്തില് നിന്ന് പിന്‍മാറില്ലെന്നും കൂടുതല്‍ ശക്തമാക്കുമെന്നും അമേരിക്കന്‍ ട്രെഷറി സെക്രട്ടറി ജാക്ക് ല്യു പറഞ്ഞു. ഉപരോധം ഉത്തരകൊറിയയുടെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉത്തരകൊറിയ അനുദിനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അടിച്ചമര്‍ത്താനുള്ള ശ്രമം തുടരുമെന്നും ജാക്ക് ല്യു പറഞ്ഞു. ഉത്തരകൊറിയക്ക് ചൈന നല്‍കുന്ന പിന്തുണ അമേരിക്ക നിരീക്ഷിച്ച് വരികയാണെന്നും ജാക്ക് ല്യു വ്യക്തമാക്കി.