സാകിര്‍ നായിക്കിന്റെ പീസ് ടി.വി ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു
നായിക്കിന്റെ പ്രഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്ന പീസ് ടി.വി ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. ഭീകരരര്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിരോധനം. നായിക്കിന്റെ പ്രകോപനപരമായ പ്രസംഗം നിരോധിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ അറിയിച്ചു. ബംഗ്ലദേശിലെ നായിക്കിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. ധാക്ക ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നായിക്കിന്റെ പ്രഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസർച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണു പീസ് ടിവി ബംഗ്ല. സാക്കിർ നായിക്കിന്റെ ‘പീസ് ടിവി’ ചാനലിന് ഇന്ത്യയിൽ നിരോധനമുണ്ടെങ്കിലും ചില കേബിൾ ടിവി ഓപ്പറേറ്റർമാർ ഇതു ലഭ്യമാക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ലൈസൻസില്ലാത്ത ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഓപ്പറേറ്റർമാർക്കു ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.