പാക് പാര്‍ലമെന്റ് ഹിന്ദു വിവാഹ ബില്‍ പാസാക്കി
ഹിന്ദു മതവിഭാഗങ്ങള്‍ക്ക് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ബില്‍
ഹിന്ദു വിവാഹ ബില്‍ പാക് പാര്‍ലമെന്‍റ് പാസാക്കി. ഹിന്ദു മതവിഭാഗങ്ങള്‍ക്ക് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ബില്‍. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് ചരിത്ര പ്രധാന ബില്‍ പാസാക്കുന്നത്.
ഇതുവരെ ഹിന്ദു വിവാഹങ്ങള്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. പുതിയ ബില്‍ ഇതിന് അനുമതി നല്‍കുന്നുണ്ട്. ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ പ്രകാരം ഭര്‍ത്താവ് മരിച്ചാല്‍ ആറ് മാസത്തിന് ശേഷം സ്ത്രീകള്‍ക്ക് പുനര്‍വിവാഹമാകാം. ഹിന്ദുമതക്കാര്‍ക്ക് വിവാഹം കഴിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 ആയിരിക്കും. മറ്റു മതവിഭാഗങ്ങളില്‍ പുരുഷന്മാര്‍ക്ക് 18ഉം സ്ത്രീകള്‍ക്ക് 16ഉം വയസ്സ് തികഞ്ഞാല്‍ മതി. നിയമം ലംഘിച്ചാല്‍ ആറ് മാസത്തെ തടവും 5000 രൂപ പിഴയുമൊടുക്കേണ്ടിവരും.
10 മാസം നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബില്‍ പാസാക്കുന്നത്. പാകിസ്താന്‍ പാര്‍ലമെന്റിന്റെ അധോസഭയിലാണ് ബില്ല് ആദ്യം അവതരിപ്പിച്ചത്. പിന്നീട് ദേശീയ അസംബ്ലിയില്‍ വെച്ച ശേഷമായിരുന്നു ബില്‍ പാസാക്കല്‍. പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം കൂടിയാകും ബില്‍ എന്നാണ് വിലയിരുത്തല്‍.