നിരായുധനായ പലസ്തീന്‍ യുവാവിനെ ഇസ്രയേല്‍ വധിച്ചു
ഇയദ് ഹമദ് എന്ന മുപ്പത്തിയെട്ടുകാരനെയാണ് ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയത്. യാതൊരു കാരണവുമില്ലാതെയാണ് ഹമദിന് നേരെ സൈന്യം വെടിയുതിര്‍ത്തതെന്ന് കുടുംബം ആരോപിച്ചു.
കയ്യേറ്റഭൂമിയായ വെസ്റ്റ്ബാങ്കിലെ സില്‍വാദ് നഗരത്തിനടുത്ത് ഫലസ്തീന്‍ യുവാവിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊന്നു. ഇയദ് ഹമദ് എന്ന യുവാവിനെയാണ് യാതൊരു പ്രകോപനവും ഇല്ലാതെ സൈന്യം കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. റമല്ലാഹ് നഗരത്തിലെ മുസ്‍ലിം പള്ളിയിലേക്ക് ജുമാ പ്രാര്‍ഥനക്കായി പോകവേയായിരുന്നു ആക്രമണം.
ഇയദ് ഹമദ് എന്ന മുപ്പത്തിയെട്ടുകാരനെയാണ് ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയത്. യാതൊരു കാരണവുമില്ലാതെയാണ് ഹമദിന് നേരെ സൈന്യം വെടിയുതിര്‍ത്തതെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ സൈനിക ചെക്ക്പോസ്റ്റിന് നേരെ ഓടിയടുത്ത യുവാവിനെ പ്രതിരോധത്തിന്റെ ഭാഗമായി വെടിവെക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ വിശദീകരിച്ചു. സംഭവസമയം ഹമദ് നിരായുധനായിരുന്നോ എന്നതില്‍ വ്യക്തതയില്ലെന്നും സൈനിക വക്താവ് പ്രതികരിച്ചു.
വെടിവെപ്പ് ഉണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു. പ്രദേശത്തേക്ക് സൈന്യം ആംബുലന്‍സ് കടത്തിവിട്ടില്ലെന്നും ആക്ഷേപമുണ്ട്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ ഇതുവരെ കൊല്ലപ്പെട്ടത് 223 ഫലസ്തീന്‍ വംശജരാണ്.