സിറിയയില്‍ തീവ്രവാദികള്‍ മോചിപ്പിച്ച മൂന്നു മാധ്യമപ്രവര്‍ത്തകര്‍ സ്‍പെയിനിലെത്തി
സിറിയയില്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ട് പോയ മൂന്ന് സ്പാനിഷ് മാധ്യമപ്രവര്‍ത്തര്‍ തിരിച്ചെത്തി.
സിറിയയില്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ട് പോയ മൂന്ന് സ്പാനിഷ് മാധ്യമപ്രവര്‍ത്തര്‍ തിരിച്ചെത്തി. ഖത്തര്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇവരെ മോചിപ്പിച്ചത്. അല്‍ ഖാഇദയുടെ സിറിയന്‍ വിഭാഗമായ അല്‍ നുസ്റ ഫ്രണ്ടാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന.
അന്റോണിയോ പാംപ്ലിഗിയ, ജോസ് മാനുവല്‍ ലോപെസ്, ഏയ്ഞ്ചല്‍ സാസ്ട്രേ എന്നീ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരാണ് സ്പെയിനില്‍ തിരിച്ചെത്തിയത്. സിറിയയില്‍ നിന്നും തുര്‍ക്കിയിലെത്തിച്ച ശേഷം സ്പാനിഷ് സൈന്യത്തിന്റെ പ്രത്യേക വിമാനത്തിലാണ് ജന്മനാട്ടിലെത്തിയത്. ഇവരെ തട്ടിക്കൊണ്ടുപോയ സംഘടനയെ കുറിച്ചോ മോചനം സംബന്ധിച്ചോ ഉള്ള വിവരങ്ങളോ ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഖത്തര്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചതെന്നാണ് സൂചന. അല്‍ ഖാഇദയുടെ സിറിയന്‍ വിഭാഗമായ നുസ്റ ഫ്രണ്ടാണ് ഇവരെ തട്ടിക്കൊണ്ട് പോയതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ മോചിപ്പിച്ചതായി കഴിഞ്ഞ ദിവസം സ്പാനിഷ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് മൂവരെയും അലെപ്പോയില്‍നിന്ന് കാണാതായത്.