റഷ്യയുമായുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണെന്ന് അമേരിക്ക
സിറിയന്‍ വിഷയത്തില്‍ റഷ്യ-അമേരിക്ക തര്‍ക്കും രൂക്ഷമാകുകയാണ്. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്സണ്‍ ഈ ബന്ധം വഷളാകുന്നതിനെ കുറിച്ച് വ്യക്തമാക്കിയത്
റഷ്യയുമായുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണെന്ന് അമേരിക്ക റഷ്യ-അമേരിക്ക ബന്ധം ഏറ്റവും മോശം അവസ്ഥയിലാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍. രാജ്യങ്ങള്‍ക്കിടയിലെ വിശ്വാസ്യത കുറഞ്ഞെന്ന് ടില്ലേഴ്സണ്‍ കുറ്റപ്പെടുത്തി. സിറിയയിലെ രാസായുധാക്രമണത്തെയും റഷ്യ-സിറിയ ബന്ധത്തിനെതിരെയുമുള്ള നീക്കങ്ങളെ യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ റഷ്യ വീറ്റോ ചെയ്തു.
സിറിയന്‍ വിഷയത്തില്‍ റഷ്യ-അമേരിക്ക തര്‍ക്കും രൂക്ഷമാകുകയാണ്. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്സണ്‍ ഈ ബന്ധം വഷളാകുന്നതിനെ കുറിച്ച് വ്യക്തമാക്കിയത്. ബഷാറുല്‍ അല്‍ അസദിനെ പിന്തുണക്കുന്ന നിലപാടില്‍ നിന്ന് പിന്തിരിയാത്ത കാലത്തോളം റഷ്യയുമായി ശക്തമായൊരു ബന്ധം ഉണ്ടാക്കിയെടുക്കുക പ്രയാസമാണെന്ന് ടില്ലേഴ്സണ്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിശ്വാസ്യത കുറഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ടില്ലേഴ്സണ്‍ ഇക്കാര്യമറിയിച്ചത്.
ബന്ധത്തിലെ വിള്ളലിനെ സംബന്ധിച്ച് വ്ലാദിമിര്‍ പുടിനും ആശങ്കയറിയിച്ചു. എന്നാല്‍ നിലപാടില്‍ നിന്ന് പിന്തിരിയാന്‍ റഷ്യ തയ്യാറായില്ല. എന്നാല്‍ സിറിയന്‍ പ്രശ്നത്തില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമം തുടരുകുയാണെങ്കില് അതില്‍ പുരോഗതിയുണ്ടെന്നും റഷ്യന്‍വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ടില്ലേഴ്സന്റെ റഷ്യന്‍ സന്ദര്‍ശനം ഇതിന് സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രാസായുധാക്രമണത്തെയും അസദിന് റഷ്യ നല്‍കുന്ന പിന്തുണക്കെതിരെയും യു എന്‍ രക്ഷാ കൌണ്‍സിലില്‍ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നിവരുടെ ശ്രമങ്ങളെ റഷ്യ വീറ്റോ ചെയ്തു. സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്‍ ഇത് എട്ടാം തവണയാണ് അസദിനെ സംരക്ഷണമൊരുക്കാന്‍ റഷ്യ വീറ്റോ അധികാരം പുറത്തെടുക്കുന്നത്.