ഫ്രാന്‍സില്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കുമെതിരെ വിദ്യാര്‍ഥി പ്രതിഷേധം

Update: 2017-10-18 18:30 GMT
Editor : Sithara
ഫ്രാന്‍സില്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കുമെതിരെ വിദ്യാര്‍ഥി പ്രതിഷേധം
Advertising

ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ ഫലം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍

ഫ്രാന്‍സില്‍ പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നടക്കാനിരിക്കെ ഇരു സ്ഥാനാര്‍ഥികള്‍ക്കുമെതിരെ വിദ്യാര്‍ഥി പ്രതിഷേധം. ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ ഫലം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നടക്കാനിരിക്കെ ഇരു സ്ഥാനാര്‍ഥികളെയും അംഗീകരിക്കാന്‍ കഴിയില്ലെന്ന മുദ്രാവാക്യവുമായാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പാരീസില്‍ പ്രതിഷേധിച്ചത്. ഇരുപതോളം സ്കൂളുകളിലെ വോട്ട് ചെയ്യാന്‍ പ്രായമായിട്ടില്ലാത്ത വിദ്യാര്‍ഥികളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. തീവ്രവലതുപക്ഷക്കാരിയായ മെറിന്‍ ലീ പെന്നിനേയോ, വ്യവസായിയും സമ്പന്നനുമായ ഇമ്മാനുവല്‍ മാക്രോണിനെയോ പ്രസിഡന്‍റായി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ലീ പെന്നുമല്ല, മാക്രോണുമല്ല എന്ന ബാനറുകളുമായിട്ടായിരുന്നു വിദ്യാര്‍ഥി പ്രതിഷേധം. വോട്ട് ചെയ്യാന്‍ കഴിയാത്ത തങ്ങള്‍ മറ്റ് പ്രതിഷേധ രീതികള്‍ സ്വീകരിക്കുന്നുവെന്നാണ് തങ്ങള്‍ വിദ്യാര്‍ഥികള്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കുപ്പികളെറിഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കുമ്പോള്‍ മധ്യമ നിലപാടുകാരനായ ഇമ്മാനുവല്‍ മാക്രോണിന് പിന്തുണയേറുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News