യമനില്‍ പൊലിഞ്ഞത് പതിനായിരത്തിലേറെ പേര്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ എത്തിക്കാനായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭ വക്താവ് ജാമി മക്ഗോള്‍ഡ് റിക് പറഞ്ഞു.
യമനില്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം പേരെന്ന് ഐക്യരാഷ്ട്രസഭ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ എത്തിക്കാനായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭ വക്താവ് ജാമി മക്ഗോള്‍ഡ് റിക് പറഞ്ഞു.
ഐക്യരാഷ്ട്ര സഭ നേരത്തെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യമന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 6000 പേരായിരുന്നു. എന്നാല്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് മരണസംഖ്യ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടെന്ന് ഐക്യരാഷ്ട്രസഭ വക്താവ് ജാമിയ മക്ഗോള്‍ഡറിക്ക് പറഞ്ഞു. ഈ കണക്കും കൃത്യമല്ല. 18 മാസമായി തുടരുന്ന യുദ്ധത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധക്കെടുതി അനുഭവിക്കുന്ന യമനിലെ പല സ്ഥലത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധമെത്തിക്കാനായിട്ടില്ലെന്നും മക് ഗോള്‍ഡറിക്ക് പറഞ്ഞു.