ഖരഇന്ധനം ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ

Update: 2017-10-22 02:58 GMT
Editor : admin
ഖരഇന്ധനം ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ
Advertising

വിക്ഷേപണത്തിന് ഖരഇന്ധനം ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ.

വിക്ഷേപണത്തിന് ഖരഇന്ധനം ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ. അടിയന്തരമായി പ്രയോഗിക്കാനും ദീര്‍ഘദൂരം സഞ്ചരിക്കാനും സാധിക്കുന്നതാണ് ഇത്തരം റോക്കറ്റുകള്‍. ലോക രാഷ്ട്രങ്ങളുടെ അഭ്യര്‍ഥനകള്‍ക്കും ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങള്‍ക്കും വിലകല്‍പ്പിക്കാതെ മിസൈല്‍ പരീക്ഷണവുമായി നോര്‍ത്ത് കൊറിയ ഇപ്പോഴും മുന്നോട്ടുപോകുന്നതായാണ് സൂചനകള്‍.

റോക്കറ്റ് വിക്ഷേപിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വെളിപ്പെടുത്തിയത്. ദ്രവഇന്ധനം ഉപയോഗിക്കുന്ന സാധാരണ റോക്കറ്റുകളേക്കാള്‍ മികച്ചതാണ് ഉത്തരകൊറിയ പുതുതായി വിക്ഷേപിച്ച ഖരഇന്ധനം ഉപയോഗിക്കുന്ന റോക്കറ്റുകള്‍. ചുരുങ്ങിയ ഇന്ധനത്തില്‍ ദീര്‍ഘദൂരം സഞ്ചരിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് ഉപയോഗിക്കാനും കഴിയുന്നതാണ് ഇത്തരം റോക്കറ്റുകള്‍.

ഐക്യ രാഷ്ട്ര സഭയുടെ ഉപരോധത്തിനു ശേഷവും മിസൈല്‍ പരീക്ഷണവുമായി നോര്‍ത്ത് കൊറിയ മുന്നോട്ടുപോകുന്നതിന്റെ തെളിവാണ് മിസൈല്‍ പരീക്ഷണമെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ദക്ഷിണകൊറിയയെയും യു.എസിനെയും ആക്രമിക്കാന്‍ ശേഷിയുള്ള റോക്കറ്റുകളാണ് ഉത്തരകൊറിയ വികസിപ്പിച്ചതെന്നും ദക്ഷിണകൊറിയന്‍ സൈനികമേധാവി പ്രതികരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News