തുര്‍‌ക്കിയില്‍ വിവാഹ ചടങ്ങിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു

Update: 2017-10-31 16:43 GMT
തുര്‍‌ക്കിയില്‍ വിവാഹ ചടങ്ങിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു
Advertising

തെക്കന്‍ തുര്‍ക്കിയിലെ സഹിന്‍‌ബി ജില്ലയിലാണ് ബോംബാക്രമണമുണ്ടായത്. ഡെപ്യൂട്ടി പ്രധാനമന്ത്രി മെഹ്മത് സിംസക് പങ്കെടുക്കേണ്ടിയിരുന്ന വിവാഹചടങ്ങിലായിരുന്നു ആക്രമണം.

തെക്കന്‍‌ തുര്‍‌ക്കിയില്‍ വിവാഹ ചടങ്ങിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ഐഎസാണെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഇതിനിടെ അങ്കാറയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് പേര്‍ രംഗത്തെത്തി

തെക്കന്‍ തുര്‍ക്കിയിലെ സഹിന്‍‌ബി ജില്ലയിലാണ് ബോംബാക്രമണമുണ്ടായത്. ഡെപ്യൂട്ടി പ്രധാനമന്ത്രി മെഹ്മത് സിംസക് പങ്കെടുക്കേണ്ടിയിരുന്ന വിവാഹചടങ്ങിലായിരുന്നു ആക്രമണം. 12 നും 14 നും ഇടയില്‍ പ്രായമുള്ള ചാവേറാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 51 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

തുര്‍ക്കിയില്‍ സമീപകാലത്തായി നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെല്ലാം ഐഎസ് ആയിരുന്നുവെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഇതിനിടെ ആക്രമണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് ആരോപിച്ച് അങ്കാറയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് കുര്‍ദുകള്‍ പങ്കെടുത്തു. ബാനറുകളും പ്ലക്കാഡുകളും ഉയര്‍ത്തിയായിരുന്നു പ്രകടനം.

Tags:    

Similar News