പാകിസ്താനില്‍ താലിബാന്‍ നേതാവിനെ വധിച്ചു

Update: 2017-11-04 20:01 GMT
Editor : Alwyn K Jose
പാകിസ്താനില്‍ താലിബാന്‍ നേതാവിനെ വധിച്ചു
Advertising

പാകിസ്താനില്‍ കൊല്ലപ്പെട്ട മുന്‍ പഞ്ചാബ് ഗവർണർ സൽമാൻ തസീറിന്റെ മകൻ ഷബാസ് തസീറിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായിരുന്ന താലിബാൻ നേതാവിനെ വധിച്ചു.

പാകിസ്താനില്‍ കൊല്ലപ്പെട്ട മുന്‍ പഞ്ചാബ് ഗവർണർ സൽമാൻ തസീറിന്റെ മകൻ ഷബാസ് തസീറിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായിരുന്ന താലിബാൻ നേതാവിനെ വധിച്ചു. ഹാജി മുഹമ്മദ് എന്ന പത്താൻ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടല്‍. ഹാജി മുഹമ്മദ് അടക്കം അടക്കം ആറു താലിബാൻ ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പാകിസ്താന്‍ സുരക്ഷാ സേന അറിയിച്ചു. പത്താനെ പാകിസ്താന്‍ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. 2011 ആഗസ്റ്റ് 26ന് ഗുൽബർഗിലുള്ള സ്വന്തം കന്പനി ആസ്ഥാനത്തിനടുത്ത് വെച്ചാണ് തസീറിനെ തട്ടിക്കൊണ്ടു പോയത്. ഈ വർഷം ആദ്യം ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. മതനിന്ദാ നിയമത്തെ വിമർശിച്ചതിന് ഇദ്ദേഹത്തിന്റെ പിതാവ് സാൽമാൻ തസീർ കൊല്ലപ്പെട്ടതു 2011ൽ ആണ്. സൈന്യം വധിച്ച മറ്റുള്ളവരില്‍ താലിബാന്റെ മറ്റേതെങ്കിലും നേതാക്കളുണ്ടോയെന്ന് വ്യക്തമല്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News