കണ്ണടയില്‍ കാമറ, സ്‍മാര്‍ട്ട്‍വാച്ചില്‍ ഉത്തരമെത്തും; ഹൈടെക് കോപ്പിയടിയില്‍ അമ്പരന്ന് അധികൃതര്‍

Update: 2017-11-04 19:16 GMT
Editor : admin
കണ്ണടയില്‍ കാമറ, സ്‍മാര്‍ട്ട്‍വാച്ചില്‍ ഉത്തരമെത്തും; ഹൈടെക് കോപ്പിയടിയില്‍ അമ്പരന്ന് അധികൃതര്‍
Advertising

തായ്‌ലന്‍ഡിലെ രഗ്സിറ്റ് സര്‍വകലാശാലയിലാണ് സംഭവം. കോപ്പിയടിച്ച 5 വിദ്യാര്‍ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് സര്‍വകലാശാല അധികൃതര്‍ അയോഗ്യരാക്കി.

ഹൈടെക് കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ റദ്ദാക്കി. തായ്‌ലന്‍ഡിലെ രഗ്സിറ്റ് സര്‍വകലാശാലയിലാണ് സംഭവം. കോപ്പിയടിച്ച 5 വിദ്യാര്‍ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് സര്‍വകലാശാല അധികൃതര്‍ അയോഗ്യരാക്കി.

പേപ്പര്‍ കഷ്ണത്തിലും കൈവെള്ളയിലും ഉത്തരങ്ങള്‍ എഴുതിക്കൊണ്ടുപോയി കോപ്പിയടിക്കുന്ന കാലമൊക്കെ മാറിയിരിക്കുന്നു. ലോകത്ത് എന്തും ഹൈടെക് സാങ്കേതിക വിദ്യയിലേക്ക് മാറുമ്പോള്‍ കോപ്പിയടി മാത്രം എന്തിന് ഹൈടെക് ആകാതിരിക്കണം എന്ന ചിന്തയിലാണ് വിദ്യാര്‍ഥികള്.. തായ്‌ലന്‍ഡിലെ രഗ്സിറ്റ് സര്‍വകലാശാലയിലെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ ഒരു സംഘം വിദ്യാര്‍ഥികള്‍ പതിനായിരക്കണക്കിന് രൂപയാണ് കോപ്പിയടിക്കായി ചെലവാക്കിയത്. പ്രത്യേകതരം കണ്ണടയും വാച്ചും ഉപയോഗിച്ചായിരുന്നു കോപ്പിയടി. വിദ്യാര്‍ഥികള്‍ പ്രത്യേകതരം കണ്ണടവെച്ച് എത്തിയപ്പോള്‍ സംശയം തോന്നിയ സര്‍വകലാശാല അധികൃതരാണ് കോപ്പിയടി വീരന്മാരെ കയ്യോടെ പിടിച്ചത്.

പതിനൊന്നായിരത്തിലധികം രൂപയാണ് കോപ്പിയടിക്കാനായി വിദ്യാര്‍ഥികള്‍ ചെലവാക്കിയത്. രണ്ട് വിദ്യാര്‍ഥികള്‍ കാമറ ഘടിപ്പിച്ചിട്ടുള്ള കണ്ണട വെച്ച് പരീക്ഷ ഹാളില്‍ കയറി. കാമറയില്‍ ചോദ്യപേപ്പര്‍ പകര്‍ത്തി മൂന്നു മണിക്കൂര്‍ നേരത്തെ പരീക്ഷ പൂര്‍ത്തിയാക്കാതെ ഇരുവരും 45മിനിറ്റുകൊണ്ട് ഹാള്‍ വിട്ടു. പുറത്തെത്തി റെക്കോര്‍ഡിങ് എടുത്ത് ഉത്തരം കണ്ടെത്തി ഇത് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ സ്മാര്‍ട് വാച്ചിലേക്ക് അയച്ചു. കോപ്പിയടി രീതി കണ്ട് സര്‍വകലാശാല അധികൃതര്‍ തന്നെ ഞെട്ടി. പരീക്ഷയും റദ്ദാക്കി. പുതുക്കിയ പരീക്ഷ തീയതി നിശ്ചയിച്ചിട്ടില്ല. കോപ്പിയടി നടത്തിയ 5 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News