തുര്‍ക്കി പ്രസിഡന്റിന്റെ ഹോട്ടല്‍ സൈന്യം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Update: 2017-11-08 11:51 GMT
തുര്‍ക്കി പ്രസിഡന്റിന്റെ ഹോട്ടല്‍ സൈന്യം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Advertising

കൊട്ടാരം സംരക്ഷിക്കാന്‍ ജനം നടുറോഡിലിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവര്‍ക്ക് നേരെ സൈന്യം ടാങ്കര്‍ ഓടിച്ചു കയറ്റുന്നതും കാണാം.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഖാന്റെ ഹോട്ടല്‍ സൈന്യം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊട്ടാരം സംരക്ഷിക്കാന്‍ ജനം നടുറോഡിലിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവര്‍ക്ക് നേരെ സൈന്യം ടാങ്കര്‍ ഓടിച്ചു കയറ്റുന്നതും കാണാം. ഇന്നലെയാണ് പ്രസിഡന്റിന്റെ ഓഫീസ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

290 പേരാണ് അട്ടിമറി ശ്രമത്തില്‍ കൊല്ലപ്പെട്ടത് 1400 പേര്‍ക്ക് പരിക്കേറ്റു. പട്ടാളത്തിന്റെ ക്രൂരത കൂടുതലനുഭവിച്ചത് ഈ കൊട്ടാരത്തിനടുത്ത് കാത്തു നിന്നവരാണ്. തെരുവിലിറങ്ങാനുള്ള പ്രസിഡന്റിന്റെ ആഹ്വാനത്തോടെ ആയിരത്തോളം പേരാണ് അങ്കാറയിലെ ഈ കൊട്ടാരത്തിനടുത്തെത്തിയത്. തുടരെ വെടിവെച്ചു കൊണ്ടെത്തിയ ടാങ്കുകള്‍ ജനം കീഴടക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളുമുണ്ടിതില്‍.

Full View
Tags:    

Similar News