ഹിലരി ക്ലിന്‍റണ്‍ അമേരിക്കയില്‍ ലോഹനിര്‍മാണ മേഖലയില്‍ സന്ദര്‍ശനം നടത്തി

Update: 2017-11-08 10:39 GMT
Editor : Ubaid
ഹിലരി ക്ലിന്‍റണ്‍ അമേരിക്കയില്‍ ലോഹനിര്‍മാണ മേഖലയില്‍ സന്ദര്‍ശനം നടത്തി
Advertising

പെന്‍സില്‍വാനിയയിലെ ജോണ്‍സ്ടൌണിലെ ലോഹനിര്‍മാണ മേഖലകളിലാണ് ഹിലരി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.

ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണ്‍ അമേരിക്കയില്‍ ലോഹനിര്‍മാണ മേഖലയില്‍ സന്ദര്‍ശനം നടത്തി. തെരഞ്ഞെടുപ്പില്‍ മേഖലയിലെ തൊഴിലാളികളുടെ പിന്തുണതേടിയെത്തിയ ഹിലരി അധികാരത്തിലെത്തിയാല്‍ വേതന വര്‍ധന ഉറപ്പാക്കുമെന്നും തെറ്റായ അന്താരാഷ്ട്ര വ്യാപാര കരാറുകള്‍ റദ്ദാക്കുമെന്നും വാഗ്ദാനം നല്‍കി

പെന്‍സില്‍വാനിയയിലെ ജോണ്‍സ്ടൌണിലെ ലോഹനിര്‍മാണ മേഖലകളിലാണ് ഹിലരി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. തെറ്റായ വ്യാപാര കരാറുകള്‍ക്ക് അനുമതി നല്‍കില്ലെന്നും ചൈനക്കൊപ്പം നില്‍ക്കുമെന്നും ഹിലരി പറഞ്ഞു. ഏഷ്യ വ്യാപാര കരാര്‍ ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി മാറിയിരിക്കുകയാണ്. ബഹുരാഷ്ട്ര വാണിജ്യകരാറായ ട്രാന്‍സ് പസഫിക് പങ്കാളിത്ത ഉടമ്പടിയെ അനുകൂലിക്കുന്നില്ലെന്നും ഈ കരാറിന് അമേരിക്കയിലെ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനാകില്ലെന്നും ഹിലരി വ്യക്തമാക്കി.

ഉടമ്പടിയെക്കുറിച്ചുള്ള തന്‍റെ നിലപാടുകളെ റിപ്പബ്ലിക്കന്‍സ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഹിലരി വ്യക്തമാക്കി. മൂന്ന് ദിവസത്തെ യാത്രയില്‍ പെന്‍സില്‍വാനിയക്ക് പുറമെ ഒഹിയോയും ഹിലരി സന്ദര്‍ശിക്കും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി അടുത്തയാഴ്ചയാകും മേഖലയില്‍ പ്രചാരണം നടത്തുക.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News