സാമ്പത്തിക സഹകരണം ഉറപ്പാക്കാന്‍ ചൈന - ക്യൂബ ധാരണ

Update: 2017-11-11 00:35 GMT
Editor : Ubaid
സാമ്പത്തിക സഹകരണം ഉറപ്പാക്കാന്‍ ചൈന - ക്യൂബ ധാരണ
Advertising

ക്യൂബയും ചൈനയും നയതന്ത്ര ബന്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രധാനമന്ത്രി ക്യൂബ സന്ദര്‍ശിക്കുന്നത്.

വിവിധ മേഖലകളില്‍ സാമ്പത്തിക സഹകരണം ഉറപ്പാക്കാന്‍ ചൈന - ക്യൂബ ധാരണ. ചൈനീസ് പ്രധാനമന്ത്രി ലി കെക്ലിയാങ്ങും ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോയും 30 ഓളം കരാറുകളില്‍ ഒപ്പുവെച്ചു. രണ്ട് ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലി കെക്ലിയാങ്ങ് മടങ്ങി.

ശാസ്ത്രം, പരിസ്ഥിതി, വ്യവസായം, ഊര്‍ജ്ജം, പൊതുജന ആരോഗ്യം മുതലായ മേഖലയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. കൂടാതെ ക്യൂബയ്ക്ക് ചില മേഖലകളില്‍ ചൈന നല്‍കുന്ന സാമ്പത്തിക സഹായം തുടരുമെന്നും പ്രഖ്യാപനമുണ്ട്.

ക്യൂബയും ചൈനയും നയതന്ത്ര ബന്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രധാനമന്ത്രി ക്യൂബ സന്ദര്‍ശിക്കുന്നത്. വെനസ്വേല കഴിഞ്ഞാല്‍‌ ചൈനയാണ് ക്യൂബയുടെ പ്രധാന വ്യാപാര പങ്കാളി. കഴിഞ്ഞ 9 മാസത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 160 കോടി യുഎസ് ഡോളറിന്റെ ഇടപാട് നടന്നതായാണ് കണക്ക്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം വര്‍ദ്ധനവാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാമ്പത്തിക സഹകരണം ഊട്ടിഉറപ്പിക്കുന്നതിനൊപ്പം കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിക്കുകയാണ് തന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് ലി കെക്ലിയാങ്ങ് ക്യൂബന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News