തുര്‍ക്കിയില്‍ ഭരണ- പ്രതിപക്ഷ പാര്‍ട്ടികളുടെ പടുകൂറ്റന്‍ റാലി

Update: 2017-11-21 12:54 GMT
തുര്‍ക്കിയില്‍ ഭരണ- പ്രതിപക്ഷ പാര്‍ട്ടികളുടെ പടുകൂറ്റന്‍ റാലി
Advertising

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് നേതാക്കള്‍ റാലിയില്‍ പ്രഖ്യാപിച്ചു.

പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ട തുര്‍ക്കിയില്‍ ഭരണ - പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച പടുകൂറ്റന്‍ റാലി. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് നേതാക്കള്‍ റാലിയില്‍ പ്രഖ്യാപിച്ചു. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാണ് റാലി സംഘടിപ്പിച്ചത്. പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിന് ശേഷം നടന്ന റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. തുര്‍ക്കിയിലെ ജനാധിപത്യ സര്‍ക്കാറിന് പ്രതിപക്ഷ പാര്‍ട്ടികളും ചെറുതും വലുതുമായ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ നിയമലംഘനമുണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടി നേതാക്കളും പരിപാടിയില്‍ പങ്കാളികളായി. വിമര്‍ശമുണ്ടെങ്കിലും തുര്‍ക്കിയിലെ ജനാധിപത്യ സര്‍ക്കാറിനെ പിന്തുണക്കാന്‍ മുഴുന്‍ പാര്‍ട്ടികളും ഒന്നിച്ച് തെരുവിലിറങ്ങിയത് പാശ്ചാത്യമാധ്യമങ്ങളും കൌതുകത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Similar News