മോദി ടാന്‍സാനിയയിലെത്തി
ടാന്‍സാനിയയ്ക്ക് ശേഷം കെനിയ കൂടി സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് മടങ്ങുക.
അഞ്ച് ദിവസത്തെ ആഫ്രിക്ക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിയ്ക്ക സന്ദര്‍ശനം പൂര്‍ത്തിയാക്കി ടാന്‍സാനിയയിലെത്തി. തലസ്ഥാനമായ ഡാര്‍-എസ്-സലാമില്‍ മോദിയ്ക്ക് ആചാരപരമായ വരവേല്പ് നല്‍കി. ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോബെ ജോസഫ് മഗുഫ്ലിയുമായി മോദി കൂടിക്കാഴ്ച നടത്തും.
ചതുര്‍രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിയ്ക്ക സന്ദര്‍ശനം പൂര്‍ത്തിയാക്കി അര്‍ദ്ധരാത്രിയോടെ ടാന്‍സാനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ ടാന്‍സാനിയന്‍ പ്രധാനമന്ത്രി കാസിം മജലിവ സ്വീകരിച്ചു. വിദ്ശകാര്യമന്ത്രി ബര്‍ണാഡി മെംബെയും സന്നിഹിതനായിരുന്നു. പിന്നീട് രാവിലെ തലസ്ഥാനമായ ഡാര്‍ എസ് സലാമില്‍ ആചാരപരമായ വരവേല്പ് നല്‍കി. ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോബെ മഗുഫ്ലിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഗ്രാമങ്ങളില്‍ സോളാര്‍ വിളക്കുകള്‍ ഘടിപ്പിയ്ക്കാന്‍ ഇന്ത്യ പരിശീലിപ്പിച്ച ടാന്‍സാനിയന്‍ ഗ്രാമീണ വനിതകളുടെ സംഘത്തെയും നരേന്ദ്രമോദി കാണുന്നുണ്ട്. ടാന്‍സാനിയയ്ക്ക് ശേഷം കെനിയ കൂടി സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് മടങ്ങുക.