അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി ചീഫ് എക്സിക്യൂട്ടീവ്

Update: 2017-11-27 13:38 GMT
Editor : Jaisy
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി ചീഫ് എക്സിക്യൂട്ടീവ്
Advertising

സഹിഷ്ണുതയില്ലാത്ത ആളുകള്‍ക്ക് പ്രസിഡന്റാകാന്‍ യോഗ്യതയില്ലെന്നണ് അബ്ദുല്ലയുടെ വിമര്‍ശം

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിക്കെതിരെ രൂക്ഷവിമര്‍ശവുമായി ചീഫ് എക്സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ല. സഹിഷ്ണുതയില്ലാത്ത ആളുകള്‍ക്ക് പ്രസിഡന്റാകാന്‍ യോഗ്യതയില്ലെന്നണ് അബ്ദുല്ലയുടെ വിമര്‍ശം. ഇതോടെ അഫ്ഗാനിലെ ഐക്യസര്‍ക്കാരിന്റെ ഭാവി ആശങ്കയിലായി

രാജ്യം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യം നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് അഷ്റഫ് ഗനി തയ്യാറാകുന്നില്ലെന്നാണ് ചീഫ് എക്സിക്യൂട്ടീവായ അബ്ദുല്ല അബ്ദുല്ലയുടെ വിമര്‍ശം. പ്രസിഡന്റിന് സഹിഷ്ണുത കുറവാണ്. മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നും അബ്ദുല്ല കുറ്റപ്പെടുത്തി.

തന്ത്രപ്രധാനമയ വിഷയങ്ങളില്‍ പ്രസിഡന്റ് തീരുമാനം എടുക്കുന്നത് കൂടിയാലോചനങ്ങളില്ലാതെയാണെന്ന് പറഞ്ഞ അബ്ദുല്ല അബ്ദുല്ല അഷ്റഫ് ഗനിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ അബ്ദുല്ല അബ്ദുല്ലയും അഷ്റഫ് ഗനിയും വിജയം അവകാശപ്പെട്ടതോടെസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള് പ്രതിസന്ധിയിലായിരുന്നു. പ്രശ്നപരിഹാരത്തിന് അമേരിക്ക മധ്യസ്ഥം വഹിച്ച് നടന്ന ചര്‍ച്ചയിലാണ് അഷ്റഫ് ഗനിക്ക് പ്രസിഡന്റ് പദവിയും അബ്ദുല്ല അബ്ദുല്ലക്ക് ചീഫ് എക്സിക്യൂട്ടീവ് പദവിയും നല്കാന്‍ ധാരണയായത്. ചീഫ് എക്സിക്യൂട്ടീവ് പദവി സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടുമില്ല. ഇരുവരും തമ്മില്‍ ‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് അബ്ദുല്ല പരസ്യ വിമര്‍ശം നടത്തുന്നത്.ഐക്യ സര്‍ക്കാരില്‍ നിന്ന് പിന്മാറില്ലെന്ന് അബ്ദുല്ല അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്ക യുടെ മധ്യസ്ഥതയില്‍ രൂപീകൃതമായ ഐക്യ സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിനെ പരസ്യവിമര്‍ശം എങ്ങനെ ബാധിക്കും എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News