ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്: പ്രധാന പോരാട്ടം ആംഗല മെര്‍കലും മാര്‍ട്ടിന്‍ ഷുല്‍സിയും തമ്മില്‍

Update: 2017-11-28 11:41 GMT
Editor : Sithara
ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്: പ്രധാന പോരാട്ടം ആംഗല മെര്‍കലും മാര്‍ട്ടിന്‍ ഷുല്‍സിയും തമ്മില്‍
Advertising

സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ ഷുല്‍സിനെ

ജര്‍മ്മനിയല്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍കലിന്റെ എതിര്‍സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മുഖ്യ എതിരാളിയായി സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ ഷുല്‍സിനെയാണ്. ഐക്യകണേഠേനെയാണ് മാര്‍ട്ടിന്‍ ഷുല്‍സിനെ മെര്‍കലിന്റെ എതിരാളിയായി പ്രഖ്യാപിച്ചത്.

സെപ്തംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മെര്‍കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനെ നേരിടാനുളള തയ്യാറെടുപ്പിലാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. അമേരിക്ക ലോകത്ത് ഒറ്റപ്പെടുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പരസ്പര സഹകരണം മെച്ചപ്പെടുത്തണമെന്നും ഷുല്‍സ് അഭിപ്രായപ്പെട്ടു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News