സംവാദത്തില്‍ ഹിലരിക്ക് മുന്‍തൂക്കമെന്ന മാധ്യമ വിലയിരുത്തല്‍ തെറ്റ്: ട്രംപ്

Update: 2017-12-06 13:13 GMT
Editor : Sithara
സംവാദത്തില്‍ ഹിലരിക്ക് മുന്‍തൂക്കമെന്ന മാധ്യമ വിലയിരുത്തല്‍ തെറ്റ്: ട്രംപ്
Advertising

സംവാദത്തിന്‍റെ മോഡറേറ്റര്‍ പക്ഷപാതിത്വം കാണിച്ചെന്നും ട്രംപ് ആരോപിച്ചു

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ ഹിലരി ക്ലിന്റന് മുന്‍തൂക്കം ലഭിച്ചുവെന്ന മാധ്യമ വിലയിരുത്തല്‍ തെറ്റെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. സംവാദത്തിന്‍റെ മോഡറേറ്റര്‍ പക്ഷപാതിത്വം കാണിച്ചെന്നും ട്രംപ് ആരോപിച്ചു. സംവാദം കൂടുതല്‍ ഉന്മേഷം നല്‍കിയെന്നായിരുന്നു ഹിലരിയുടെ പ്രതികരണം.

ഹാംപ്സ്റ്റെഡില്‍ നടന്ന ആദ്യ സംവാദത്തില്‍ ഹിലരി ക്ലിന്‍റണ് മേല്‍ക്കൈ ലഭിച്ചുവെന്നാണ് യുഎസിലെ മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. സിഎന്‍എന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ഫോക്സ് ന്യൂസ് തുടങ്ങി മുന്‍നിര മാധ്യമങ്ങളെല്ലാം ഹിലരിക്കൊപ്പം നിന്നു. ഇതിനെതിരെ രൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. മോഡറേറ്റര്‍ ലെസ്സര്‍ ഹോള്‍ട്ട് ഹിലരിയോട് മൃദുസമീപനം കാണിച്ചെന്നും ട്രംപ് ആരോപിച്ചു. സംവാദത്തിന് ശേഷം നോര്‍ത്ത്കരോലൈനയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ ട്രംപിനെ തറപറ്റിക്കാന്‍ സാധിച്ചതായി ഹിലരി അവകാശപ്പെട്ടു.

ഹിലരിക്ക് പ്രസിഡന്‍റാവാന്‍ പ്രാപ്തിയില്ലെന്ന ട്രംപിന്‍റെ വിമര്‍ശത്തെ അവര്‍ പരിഹസിച്ച് തള്ളി. ട്രംപിന്‍റെ തോല്‍വി ആദ്യ സംവാദത്തില്‍ തന്നെ വ്യക്തമാണെന്നായിരുന്നു ചരിത്രകാരന്‍ അല്ലന്‍ ലിന്‍ച്മാന്‍റെ വിലയിരുത്തല്‍. തിങ്കളാഴ്ച രാത്രി ഹാംപ്സ്റ്റെഡില്‍ നടന്ന സംവാദം 81.4 ദശലക്ഷം പേര്‍ തത്സമയം കണ്ടെന്നാണ് കണക്ക്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News