തുര്‍ക്കിയിലെ പട്ടാള അട്ടിമറി: വിചാരണ തുടങ്ങി
തലസ്ഥാനമായ അങ്കാറയിലെ ജയിലിലാണ് വിചാരണ നടക്കുന്നത്. 330 പേരാണ് വിചാരണ നടപടി നേരിടുന്നത്.
തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയവരുടെ കോടതി വിചാരണ നടപടികള്‍ ആരംഭിച്ചു. തലസ്ഥാനമായ അങ്കാറയിലെ ജയിലിലാണ് വിചാരണ നടക്കുന്നത്. 330 പേരാണ് വിചാരണ നടപടി നേരിടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വിചാരണ നടപടിയാണ് അങ്കാറയില്‍ നടക്കുന്നത്. വിചാരണയില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ജീവപര്യന്തം പോലുള്ള വലിയ ശിക്ഷ ലഭിച്ചേക്കും. ജയിലിനുള്ളില്‍ പ്രത്യേകമായി നിര്‍മ്മിച്ച കോടതി കെട്ടിടത്തിലാണ് വിചാരണ. കനത്ത സുരക്ഷയാണ് കോടതിക്ക് മുന്നില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ നിരപരാധികളാണെന്നാണ് ബന്ധുക്കളുടെ വാദം.
കഴിഞ്ഞ വര്‍ഷം ജൂലൈ 15നാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറി നടന്നത്. പട്ടാള അട്ടിമറിയെ ജനകീയ ചെറുത്ത് നില്‍പ്പിലൂടെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പരാജയപ്പെടുത്തിയിരുന്നു. അട്ടിമറിക്ക് നേതൃത്വം നല്‍കിയ നാല്‍പ്പതിനായിരത്തോളം പേരാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റിലായത്.