ജറുസലേമിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും 16 പേര്‍ക്ക് പരിക്ക്
സ്‌ഫോടനത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല...
പടിഞ്ഞാറന്‍ ജറുസലേമിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും 16 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ജറുസലേമില്‍ രണ്ടു ബസുകളിലായാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന ബസിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. അക്രമിയെ തിരിച്ചറിയാനായിട്ടില്ലെന്നും സംഭവം ചാവേറാക്രമണമാണോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പൊള്ളലും വിഷപ്പുക ശ്വസിച്ചുമാണ് പലര്‍ക്കും പരിക്കേറ്റിട്ടുള്ളത്. സ്‌ഫോടനത്തില്‍ ഒരു ബസ് പൂര്‍ണമായും മറ്റൊരു ബസ് ഭാഗികമായും കത്തിനശിച്ചു. സംഭവത്തിന് പിന്നില്‍ ഫലസ്തീന് ബന്ധമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രംഗത്തെത്തി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന് അല്‍പാല്‍പ്പം അയവുണ്ടായിരുന്നു.